തെറിവിളിച്ച എല്ലാവര്‍ക്കും നന്ദി; യൂട്യൂബ് ചാനല്‍ നിര്‍ത്തുകയാണെന്ന് ഒമര്‍ ലുലു

സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് താരം കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഒമര്‍ ലുലു എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന പേരില്‍ താന്‍ ആരംഭിച്ച ചാനല്‍ മറ്റൊരാള്‍ക്ക് കൈമാറിയാതായി താരം അറിയിച്ചത്.

‘ലോക്ഡൗണ്‍ കാലത്ത് ഞാന്‍ ഒരു നേരം പോകിന് തുടങ്ങിയതാണ് OMAR LULU ENTERTIMENT’s എന്ന എന്റെ പേരില്‍ ഉള്ള ചാനല്‍.ലോക്ഡൗണ്‍ ഏകദേശം തീരുന്ന ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ YouTube ചാനല്‍ മറ്റൊരാള്‍ക്ക് കൈമാറി ഇനി എനിക്ക് YouTube ചാനല്‍ ഇല്ല.എന്റെ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങള്‍ക്കും കട്ടക്ക് കൂടെ നിന്ന ”എന്നെ സ്‌നേഹിച്ച സപ്പോര്‍ട്ട് ചെയ്ത എല്ലാ മഹാന്‍മാര്‍ക്കും മഹതികള്‍ക്കും എന്നെ തെറി വിളിച്ച എല്ലാ മൈരുക്കള്‍ക്കും”നന്ദി നന്ദി നന്ദി ??’- സോഷ്യല്‍ മീഡിയയില്‍ ഒമര്‍ ലുലു കുറിച്ചു.

ഒമര്‍ലുലുവിന്റെ പുതിയ ചിത്രം പവര്‍സ്റ്റാറിന്റെ ചിത്രീകരണം മാര്‍ച്ച് 31 മുതല്‍ തുടങ്ങുമെന്ന് ഒമല്‍ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്. ബാബു ആന്റണിയും ആശംസ അറിയിച്ചു. ‘അവസാനം ഞങ്ങള്‍ ഇറങ്ങുകയാണ്. ഒമറിനും ടീമിനും എല്ലാ ആശംസകളും നേരുന്നു. ജിപിഡി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ’, എന്നാണ് അദ്ദേഹം കുറിച്ചത്.