ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം 23ന്

ന്യൂഡല്‍ഹി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം പരിശോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കമ്മറ്റിയുടെ ആദ്യ യോഗം അടുത്ത 23ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതിയില്‍ എട്ടംഗ ഉന്നതതല സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ രൂപികരിച്ചത്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മുന്‍സിപ്പാലിറ്റിയിലേക്കും പഞ്ചായത്തിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തികയാണ് ലക്ഷ്യം.

യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളും പങ്കെടുക്കും. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മുന്‍സിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയം പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നതിനാണ് സമിതിയെ സര്‍ക്കാര്‍ രൂപികരിച്ചത്. കേന്ദ്രമന്ത്രി അമിത് ഷാ, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് ഭരണഘടനയില്‍ ഭേദഗതി വരുത്തണമെങ്കില്‍ സമതി ശുപാര്‍ശ ചെയ്യും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം വേണമോ എന്ന് സമതി പരിശോധിക്കും.