ഹാജി അലി പുതിയ ദാവൂദ്, മയക്കുമരുന്ന് പണം ഐഎസ്ഐക്ക്, ഒരു വർഷത്തിനിടെ ‘ഓപ്പറേഷൻ സമുദ്രഗുപ്ത്’ പിടിച്ചെടുത്തത് 40,000 കോടിയുടെ മയക്കുമരുന്ന്

ഓപ്പറേഷൻ സമുദ്രഗുപ്ത് വഴി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ – എൻസിബി കഴിഞ്ഞ ഒരു വർഷത്തിനിടെ 40,000 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. പാകിസ്ഥാൻ പൗരനായ ഹാജി സലിമാണ് മയക്കുമരുന്ന് കടത്തിന് പിന്നിൽ. അടുത്തിടെ, പിടികൂടിയ മയക്കുമരുന്ന് ഹാജി സലിം എന്ന വ്യക്തിയാണ് വിതരണം ചെയ്തത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളായ എൻഐഎ, ഐബി, റോ, എൻസിബി എന്നിവർ ഇയാളെ നിരീക്ഷിച്ചു വരുകയാണ്. ഓപ്പറേഷൻ സമുദ്രഗുപ്ത പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പങ്കാളിത്തത്തെ തുറന്നുകാട്ടുന്നതായാണ്‌ റിപ്പോർട്ട്.

ഈ മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടേയും അധോലോക ബന്ധവും പുറത്തു വന്നിരിക്കുകയാണ്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് അയക്കുന്ന മയക്കുമരുന്നിൽ നിന്ന് ധനസഹായം ലഭിച്ചു വരുന്നു.

കടൽമാർഗം ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് മയക്ക് മരുന്ന് അയക്കുന്നുണ്ട്. ഹാജി അലിയാണ് സിൻഡിക്കേറ്റ് നടത്തുന്നത്. ഐഎസ്ഐയുടെ ‘പുതിയ ദാവൂദ്’ ആണ് ഹാജി അലി. ഇയാൾ ഇപ്പോൾ ഇന്ത്യൻ ഏജൻസിയുടെ റഡാറിലാണ്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ഇന്ത്യയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും സമ്പാദിച്ചു വരുന്നത്..

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓപ്പറേഷൻ സഞ്ജയ് സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2022 ഫെബ്രുവരിയിൽ ഓപ്പറേഷൻ സമുദ്രഗുപ്ത് ആരംഭിച്ചതായി സഞ്ജയ് സിംഗ് പറയുന്നു. ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സഹായത്തോടെയാണ് ഓപ്പറേഷൻ ആരംഭിക്കുന്നത്.

പാകിസ്ഥാൻ, ബഹ്‌റൈൻ അല്ലെങ്കിൽ ദുബായ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തുകാരെ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ 2022 ഫെബ്രുവരിയിൽ ആദ്യ ഓപ്പറേഷൻ നടത്തി. കടലിൽ പോയ എൻസിബി സംഘം നാവികസേനയുമായി ചേർന്ന് ആദ്യമായി 700 കിലോ മയക്കുമരുന്ന് പിടികൂടി. അതിനു ശേഷമുള്ള വലിയ കേസുകൾ പരിശോധിച്ചാൽ 2022 ഒക്ടോബറിലാണ് മയക്കുമരുന്ന് പിടികൂടിയത്.

കൊച്ചിയിൽ മയക്കുമരുന്ന് പിടികൂടിയപ്പോൾ ആഴക്കടലിൽ നടത്തിയ ഓപ്പറേഷനിൽ 6 ഇറാനികൾ പിടിയിലായതായി സഞ്ജയ് കിഷോർ പറഞ്ഞു.’അടുത്തിടെ നടത്തിയ ഓപ്പറേഷനിൽ, ടീം ഒരു മാസത്തോളം കടലിൽ താമസിക്കുകയായിരുന്നു. ഒടുവിൽ ആ ഉദ്യമം വിജയിച്ചു. ഒരു പാകിസ്ഥാൻ പൗരനെ പിടികൂടി. കണ്ടെടുത്ത പഴയ മയക്കുമരുന്ന് പരിശോധിച്ചതിൽ പാക്കിസ്ഥാനിൽ നിന്നാണ് ഈ സംഘത്തിന്റെ പ്രവർത്തന എന്ന് മനസിലായെന്നും സഞ്ജയ് സിംഗ് പറഞ്ഞിട്ടുണ്ട്.

കറാച്ചി നിവാസിയായ ഹാജി സലിം ആണ് സംഘത്തെ മുഴുവൻ നിയന്ത്രിക്കുകയും ഐഎസ്ഐക്ക് പണം നൽകുകയും ചെയ്യുന്നുവെന്നും സഞ്ജയ് കിഷോർ പറഞ്ഞു, ‘ഞങ്ങൾക്ക് ഇതുവരെ ഹാജി സലിമിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. ഞങ്ങൾ ഒരുപാട് ശ്രമിച്ചു, പക്ഷേ ഇന്റലിജൻസ് റിപ്പോർട്ടുകൾ പാകിസ്ഥാനിലാണ്. മയക്കുമരുന്ന് പണം ഐഎസ്ഐക്ക് പണം നൽകാനാണ് ഉപയോഗിക്കുന്നതെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ 40,000 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത് – അദ്ദേഹം പറഞ്ഞു.