വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സഭയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് സ്പീക്കര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണെമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

തേ​മ്പാ​മൂ​ട്ടി​ല്‍ ന​ട​ന്ന ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റ്​ വി​വാ​ദ​മാ​യി. സി.​പി.​എം മു​ന്‍ വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും പി​ന്നീ​ട് സി.​പി.​എം വി​ട്ട് സി.​പി.​ഐ​യി​ല്‍ ചേ​രു​ക​യും ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​വു​ക​യും ചെ​യ്ത ഡി. ​സു​നി​ലി​ന്‍റെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​മ്മി​ലെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നും രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ക്ക് തെ​ളി​വി​ല്ലെ​ന്നു​മു​ള്ള ഫോ​റ​ൻ​സി​ക്​ റി​പ്പോ​ര്‍ട്ടി​ലെ പ​രാ​മ​ർ​ശം ശ​രി​വെ​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ സു​നി​ലി​ന്‍റെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റ്.2020 ആ​ഗസ്​റ്റ് 30നാ​ണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹ​ഖ് മു​ഹ​മ്മ​ദ്, മി​ഥി​ലാ​ജ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ലാ​കെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കൊ​ല​പാ​ത​ക​ങ്ങ​ള്‍ കോ​ണ്‍ഗ്രു​കാ​ര്‍ ന​ട​ത്തി​യെ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലാ​ക​മാ​നം കോ​ണ്‍ഗ്ര​സ് ഓ​ഫി​സു​ക​ള്‍ ആ​ക്ര​മി​ക്കു​ക​യും കൊ​ടി​മ​ര​ങ്ങ​ളും ബോ​ര്‍ഡു​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ഒ​ട്ടു​മി​ക്ക മ​ന്ത്രി​മാ​രും സി.​പി.​എം നേ​താ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും ചെ​യ്തു. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ 11 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഒ​മ്പ​തു​പേ​രെ പ്ര​തി​യാ​ക്കി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണെ​ന്ന പൊ​ലീ​സി​ന്‍റെ കു​റ്റ​പ​ത്രം ത​ള്ളി ഫോ​റ​ന്‍സി​ക് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.

‘തി​രു​വോ​ണ നാ​ളി​ല്‍ നി​ങ്ങ​ളു​ടെ നേ​താ​വും ജ​ന​പ്ര​തി​നി​ധി​യു​മാ​യ ആ​ളെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ച്ച് കേ​ട്ടാ​ല​റ​യ്ക്കു​ന്ന ഭാ​ഷ​യി​ല്‍ തെ​റി​വി​ളി​ച്ച​ത് നി​ങ്ങ​ള്‍ ത​ന്നെ​യ​ല്ലേ. ഞ​ങ്ങ​ള്‍ ആ​ണോ. ആ ​തി​രു​വോ​ണ ദി​വ​സ​ത്തി​ല്‍ നി​ന്നും കൃ​ത്യം 12 ദി​വ​സം പു​റ​കി​ലോ​ട്ട് പോ​യാ​ല്‍ അ​റി​യാം എ​ന്തു​കൊ​ണ്ട്​ തെ​റി​വി​ളി കേ​ൾ​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന്. ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ അ​സ​മ​യ​ത്ത് ഒ​രി​ട​ത്തു​വെ​ച്ച് ചി​ല ആ​ളു​ക​ള്‍ കാ​ണു​ക​യും ചോ​ദ്യം​ചെ​യ്യു​ക​യു​മു​ണ്ടാ​യി. ചോ​ദ്യം​ചെ​യ്ത​വ​രെ ആ​ക്ര​മി​ക്കാ​ന്‍ മ​ര​ണ​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ക്ക് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍ ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ക്കു​ന്നു. ഇ​ത​ല്ലേ സം​ഭ​വം. ആ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ അ​ച്ഛ​ന്‍റെ ധീ​ര​ത​യെ നി​ങ്ങ​ൾ വാ​ഴ്ത്തി​പ്പാ​ടി​ക്കൊ​ള്ളൂ.’ നാ​ട്ടു​കാ​ർ​ക്ക്​ വ​സ്തു​ത​ക​ള്‍ ന​ന്നാ​യി അ​റി​യാ​മെ​ന്നാ​ണ് സു​നി​ലി​ന്‍റെ ഫേ​സ്​ ബു​ക്ക്​ പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. സു​നി​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു​പി​ന്നാ​ലെ തേ​മ്പാ​മൂ​ട്ടി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.