പ്രതിപക്ഷം പുതിയ പേരില്‍ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുന്നു, യുപിഎയുടെ പേരില്‍ 12 ലക്ഷം കോടിയുടെ അഴിമതി അവര്‍ നടത്തിയെന്ന് അമിത് ഷാ

പട്‌ന. വ്യാപക അഴിമതിയുമായി ബന്ധപ്പെട്ട പേരാണ് യുപിഎ. ഈ പേരുമായി ജനങ്ങളുടെ മുന്നിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തതിനാലാണ് അവര്‍ യുപിഎ എന്ന പേര് ഉപേക്ഷിച്ച് ഇന്ത്യ എന്ന് സഖ്യത്തിന് പേര് നല്‍കിയത്. പുതിയ പേരില്‍ പ്രതിപക്ഷം ഒരു സഖ്യം ഉണ്ടാക്കിയിരിക്കുന്നു. യുപിഎയുടെ പേരില്‍ 12 ലക്ഷം കോടിയുടെ അഴിമതിയാണ് അവര്‍ നടത്തിയത്.

റെയില്‍ വേ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. മകനെ മുഖ്യമന്ത്രിയാക്കുവനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ബിഹാറിനെ കാട്ടുനീതിയിലേക്ക് എത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ പ്രാവശം എന്‍ഡിഎയ്ക്ക് ബിഹാറില്‍ 39 സീറ്റുകള്‍ ലഭിച്ചു ഇപ്രാവശ്യം മൂഴുവന്‍ സീറ്റുകളും നേടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉദയനിധി സ്റ്റാലിന്റെ സതാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ അദ്ദേഹം രംഗത്തെത്തി. ഇവര്‍ ജന്‍മാഷ്ടമിയിലേയും രക്ഷാബന്ദനിലെയും അവധികള്‍ റദ്ദാക്കുന്നു. ഇവര്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നുവെന്നും അമിത് ഷാ പ്രതികരിച്ചു.