സുരേഷ് ഗോപിയെ ഇത്തവണയും തൃശൂർ കൈവിട്ടു; പി ബാലചന്ദ്രന് 1215 വോട്ടുകളുടെ ജയം

കോൺഗ്രസ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനെ തോൽപ്പിച്ചു തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രന് ജയം. 1215 വോട്ടുകൾക്കാണ് ബാലചന്ദ്രൻ ജയിച്ചുകയറിയത്. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അദ്ദേഹത്തിൻ്റെ ജയം. ആദ്യ ഘട്ട വോട്ടെണ്ണലുകളിൽ സുരേഷ് ഗോപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ, അവസാന ഘട്ടം ആയപ്പോഴേക്കും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മന്ത്രി വിഎസ് സുനിൽ കുമാറിൻറെ സിറ്റിങ് സീറ്റാണ് തൃശൂർ. 2016 തെരഞ്ഞെടുപ്പിൽ 53,664 വോട്ടുകളാണ് സുനിൽ കുമാറിന് ലഭിച്ചത്. കോൺഗ്രസിൻ്റെ പത്മജ വേണുഗോപാൽ രണ്ടാമതായിരുന്നു. 46,677 വോട്ടുകളാണ് പത്മജക്ക് ലഭിച്ചത്. ബിജെപി സ്ഥാനാ‍ർത്ഥിയായ ബി ഗോപാലകൃഷ്ണൻ 24,748 വോട്ടുകൾ നേടി.