മന്ത്രിസ്ഥാനം വീതംവയ്ക്കില്ല; അഞ്ച് വര്‍ഷവും എ.കെ ശശീന്ദ്രന്‍ തുടരുമെന്ന് പി.സി.ചാക്കോ

എന്‍.സി.പിക്ക് ലഭിച്ച മന്ത്രിസ്ഥാനം വീതംവയ്ക്കാന്‍ ധാരണയില്ലെന്ന് പി.സി.ചാക്കോ. അഞ്ചു കൊല്ലവും എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നും പി.സി.ചാക്കോ പറഞ്ഞു. എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ചാക്കോയെ പ്രഖ്യാപിച്ചു. നാളെ ചുമതലയേല്‍ക്കും.

നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ക്ക് പകരമായാണ് പി.സി.ചാക്കോയെ എന്‍.സി.പി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. അതേസമയം, വനം വകുപ്പ് മാത്രം നല്‍കിയതില്‍ അതൃപ്തി. പൊതുജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന വകുപ്പ് വേണമെന്നാവശ്യം നിലനില്‍ക്കുന്നുണ്ട്.