എന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ; എന്റെ സഹോദരൻ എന്തും പരസ്യമായി പറയും,പദ്മജ വേണു ഗോപാൽ

തൃശ്ശൂർ: സ്വന്തം പാർട്ടിക്കാർ തന്നെയാണ് തന്നെ ദ്രോഹിച്ചതെന്ന് തുറന്നടിച്ച് പദ്മജ വേണു​ഗോപാൽ രം​ഗത്ത്. ഫേസ്ബുക്കിലൂടെയാണ് പത്മജ അതൃപ്തി പരസ്യമാക്കി രം​ഗത്ത് എത്തിയിരിക്കുന്നത്. പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും പദ്മജ വിമർശിച്ചു.ചില കാര്യങ്ങൾ താൻ തുറന്നു പറയുമെന്നും പദ്മജ പറയുന്നു. പാർട്ടി വേദികളിൽ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് പദ്മജ പരാതി പറയുന്നു.

പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് .എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.