പത്മജ വേണുഗോപാൽ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ഇക്കാര്യം പലതലങ്ങളിൽ നിന്ന് കേട്ടെന്നും എന്നാൽ തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. നല്ല കാര്യങ്ങൾ ബിജെപി എനിക്ക് വേണ്ടി ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാർട്ടിയിൽ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് അല്ലെങ്കില്‍ നല്ലൊരു പദവി എന്നതായിരുന്നു പത്മജയ്ക്ക് ബി.ജെ.പി. നല്‍കിയ വാഗ്ദാനം.