ഇവിടെ സിനിമയെക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കില്ല, പത്മപ്രിയ പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതയും പ്രിയപ്പെട്ട നടിയുമാണ് പത്മപ്രിയ. മലയാളത്തിന് പുറമെ തമിഴിലും നടി തിളങ്ങിയിരുന്നു. ചിത്രങ്ങളിലെ ഗ്ലാമര്‍ പ്രദര്‍ശനത്തിനും നടി മടി കാണിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് സിനിമയില്‍ ഉപരിപഠനം നടത്തി വരികയാണ് നടി. അമേരിക്കയില്‍ ജീവിത ശൈലി തന്നെ ഏറെ സ്വാധീനിച്ചു എന്ന് തുറന്ന് പറയുകയാണ് പത്മപ്രിയ.

അമേരിക്കന്‍ ജീവിതത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ; ഇവിടെ സിനിമയെക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. ക്ലാസ് റൂം പഠനമല്ല അവിടുത്തേത്. സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോണമെന്ന നിര്‍ബന്ധമൊന്നും ഇല്ല.

നേരത്തെ പത്മപ്രിയ സിനിമയിലെ മോശം പ്രവണതയെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മ പ്രിയയും തുറന്നു പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ നിലനില്‍ക്കാനുള്ള ആഗ്രഹത്തോടെയാണിതെും താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.

തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു. ചിലര്‍ ലൈംഗിക ചുവയുള്ള മെസ്സേജുകള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര്‍ സ്വീകരിക്കാന്‍ തയ്യാറാകും.


എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.