ആര്‍എസ്എസ് നിരോധിക്കണം, ആവശ്യവുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍

ന്യൂഡല്‍ഹി: ആര്‍എസ്എസിന് ഇന്ത്യയ്ക്കകത്ത് മാത്രമല്ല, പുറത്തും എതിരാളികള്‍. ആര്‍എസ്എസ് നിരോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ ഐക്യരാഷട്രസഭയില്‍. ആര്‍എസ്എസ് ഒരു ഭീകര സംഘടനയാണെന്നും, അന്താരാഷ്ട്ര തലത്തിലെ സമാധാനത്തിനും സുരക്ഷയ്ക്കും ആര്‍എസ്എസ് വെല്ലുവിളിയാണെന്നും യുഎന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മുനിര്‍ അക്രം ആരോപിച്ചു. സംഘപരിവാറിനെ എങ്ങനെ തുടച്ചുനീക്കാം എന്നത് സംബന്ധിച്ച വിശദമായ ഒരു ആക്ഷന്‍ പ്ലാനും പാക് അംബാസഡര്‍ ഐക്യരാഷ്ട്രസഭയുടെ 15അംഗസെക്യൂരിറ്റി കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചു. പതിനഞ്ചംഗ സുരക്ഷാ സമിതിയിലാണ് മുനിര്‍ അക്രം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹിന്ദുത്വ പ്രത്യശാസ്ത്രത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ബിജെപിയും ആര്‍എസ്എസും ഇന്ത്യയിലെ മുസ്‌ളിംങ്ങള്‍ക്ക് ഭീഷണിയാണെന്നും, 2020ല്‍ നടന്ന ഡല്‍ഹി കലാപം പ്രസ്തുത പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്നും പാകിസ്ഥാന്‍ വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭയുടെ 1267 സാന്‍ക്ഷന്‍സ് കമ്മിറ്റിയുടെ പരിധിക്കുള്ളില്‍ ആര്‍എസ്എസിനെയും കൊണ്ടുവരണം എന്നാണ് പാക് അംബാസഡര്‍ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്.