ഇന്ത്യയെ കൊള്ളിച്ച് ചോദ്യവുമായി പാക്ക് മാധ്യമ പ്രവര്‍ത്തകന്‍; വായടപ്പിച്ച് ജയശങ്കര്‍

വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന് വായടപ്പിച്ചുള്ള മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ, കാബൂള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നീവ്രവാദം ദക്ഷീണേഷ്യ എത്രനാള്‍ കാണുമെന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി, പാകിസ്ഥാന്‍ എത്രകാലം തീവ്രവാദം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നുവെന്ന് പാക് മന്ത്രി നിങ്ങളോട് പറയുമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ലോക ജനത വിഡ്ഡികളല്ല, ലോകം ഒന്നും മറക്കില്ല. തീവ്രവാദം പ്രചരിപ്പിക്കുന്നവരെയും അതില്‍ ഏര്‍പ്പെടുന്നവരെയും ലോകത്തിന് അറിയാം. ചര്‍ച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് നിങ്ങള്‍ക്ക് ഒളിപ്പിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് എല്ലാം അറിയാം. സ്വന്തം പ്രവര്‍ത്തികളില്‍ കളങ്കരഹിതമാകുകയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, പുരോഗതി, വികസനം തുടങ്ങിയ കാര്യങ്ങളില്‍ ലോകം എന്താണോ ചെയ്യുന്നത് അത് ചെയ്യുക. നിങ്ങളുടെ ചാനല്‍ വഴി ഇത് ജനങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.