പൊന്നോമനകളുടെ ചോറൂണ് ചിത്രങ്ങൾ പങ്കിട്ട് പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം അന്ന് ആ സന്തോഷം പങ്കുവച്ചിരിക്കുന്നു. ഇപ്പോഴിതാ 2008-ൽ ആദ്യ മകൾ ജനിച്ചപ്പോൾ ചോറൂണ് സമയത്ത് എടുത്ത ഫോട്ടോയും 2023-ൽ ഇളയമ്മയുടെ ചോറൂണ് സമയത്ത് എടുത്ത ഫോട്ടോയും ചേർത്ത് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പക്രു. പക്രു ചേട്ടൻ കുറച്ചുകൂടി ചെറുപ്പമായി എന്നും മക്കളുടെ ഫോട്ടോ രണ്ടും കണ്ടാൽ ഇരട്ടകളെ പോലെ തോന്നുന്നുവെന്നും പലരും കമന്റുകൾ ഇട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം ഇന്റർനെറ്റിൽ വൈറലായി മാറി.

മാർ‍ച്ച് 21ന് ആയിരുന്നു ​ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് ജനിച്ചത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു അദ്ദേഹം സന്തോഷം പങ്കിട്ടത്.മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെയും വിശേഷങ്ങൾ ഗിന്നസ് പക്രു ആരാധകരുമായി പങ്കിടാറുണ്ട്. പക്രുവിന്റെ മൂത്തമകൾ ദീപ്തയും രണ്ടാമത്തെ മകൾ ദ്വിജയും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്.

2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.