പാലക്കാട് നായകളെ വെട്ടി പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി; തീവ്രവാദ ബന്ധം സംശയിച്ച് നാട്ടുകാര്‍

പാലക്കാട്. കടമ്പഴിപ്പുറത്ത് നിരവധി തെരുവുനായകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. നായകളുടെ കാലുകളിലും വാലിലുമാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തിന് പിന്നീല്‍ തീവ്രവാദ പരിശീലനവുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.

നിരവധി നായകളെ ഇത്തരത്തില്‍ കണ്ടതോടെ നാട്ടുകര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് ഇതുവരെ നടപി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തീവ്രവാദികളാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.

നേരത്തെയും ഇത്തരത്തില്‍ നായകളെ കടമ്പഴിപ്പുറത്ത് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാലക്കാട് നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ നായയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടേറ്റ നായകളെ കണ്ടെത്തുന്നത്.