പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

പാലക്കാട്∙ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടിയിരിക്കുന്നു . രണ്ടാംതവണയാണ് നിരോധനാജ്ഞ നീട്ടുന്നത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും.

എസ്ഡിപിഐ നേതാവ് സുബൈറിന്റെയും ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെയും കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. എലപ്പുള്ളിയിൽ സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപാണ് നഗരത്തിൽ അരുംകൊലയുണ്ടായത്.