പശുവിനെ ഇടിച്ചു, പാലക്കാട് നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിൻ പാളം തെറ്റി

ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചച്ചു ,പാലക്കാട് നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിൻ പാളം തെറ്റി, വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.: പാലക്കാട് വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ആണ് തീവണ്ടി പാളംതെറ്റിയത് .ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചതാണ് അപകടകാരണം എന്നാണ് വിവരം. വല്ലപ്പുഴ സ്റ്റേഷന്‍ അടുത്തതായതിനാല്‍ തീവണ്ടിയ്ക്ക് വേഗം കുറവായിരുന്നു. അതുകൊണ്ടു തന്നെ എഞ്ചിന്‍മാത്രമാണ് പാളംതെറ്റിയത്. കോച്ചുകള്‍ക്ക് മറ്റു പ്രശ്‌നമൊന്നുമില്ല. അപകടത്തെതുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു.

ഷൊര്‍ണൂരില്‍നിന്നുള്ള സംഘമെത്തി അരമണിക്കൂറിനകം പ്രശ്‌നം പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതിലൂടെയുള്ള സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റം വരും. രാജറാണി എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടൂ.വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. സംഭവത്തിൽ ആളപായമില്ല.നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് വരികയായിരുന്നു ട്രെയിൻ. വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അകലെ വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. ട്രാക്കിൽ നിന്നിരുന്ന പശുവിനെ ഇടിച്ചതിനെ തുടർന്നാണ് ട്രെയിനിൻ്റെ എഞ്ചിൻ പാളത്തിൽനിന്ന് തെന്നിമാറിയത്.അപകടത്തിൽ ആളപായമില്ല. ഷൊർണൂരിൽനിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാളം തെറ്റിയ ബോഗി പുനസ്ഥാപിക്കാനുള്ള സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

അതേസമയം, തീവണ്ടി പാളത്തിൽ മനുസ്യനോ അല്ലങ്കിൽ മൃഗങ്ങളോ എന്തെങ്കിലും അകപെടുമ്പോൾ ട്രെയിൻ എമര്‍ജന്‍സി ബ്രേക്ക് ഇട്ടാൽ സംഭവിക്കുന്നത് വൻ ദുരന്തമാകും.ഇവിടെ ട്രെയിൻ നിർത്താർ ആയതുകൊണ്ട് വേഗം കുറച്ചതു കൊണ്ടുമാണ് എമര്‍ജന്‍സി ബ്രേക്ക് ഇട്ടപ്പോൾ ട്രെയിൻ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടാകാതെ അപ്പോൾ തന്നെ പാലം തെറ്റി വന്നു നിന്നതു.എന്നാൽ എമർജൻസി’ എന്നുവെച്ചാൽ ‘അടിയന്തരാവസ്ഥ’. അങ്ങനെ ഒരു അപ്രതീക്ഷിതാവസ്ഥ സംജാതമായാൽ മാത്രം എടുത്ത് പ്രയോഗിക്കാൻ വേണ്ടിയാണ് എമർജൻസി ബ്രേക്ക് ഉള്ളതും.മുന്നിൽ വളരെ അപകടകരമായ എന്തെങ്കിലും കണ്ടാലോ, പാളം മുറിഞ്ഞുകിടക്കുന്നുണ്ടെങ്കിലോ, തീവണ്ടി മറിയും എന്ന ഘട്ടത്തിലോ ഒക്കെയാണ് അങ്ങനെ ചെയ്യേണ്ടി വരിക. നോർമൽ ബ്രേക്ക് ലിവറിന്റെ അതെ ലിവറിലാണ് എമർജൻസി ബ്രേക്കും വീഴുക.

ഒരു പരിധി കഴിഞ്ഞാൽ പിന്നെ വീഴുക എമെർജെൻസി ബ്രേക്ക് ആകും. 24 ബോഗികളുള്ള ഒരു തീവണ്ടി നൂറുകിലോമീറ്റർ വേഗത്തിൽ വന്നുകൊണ്ടിരിക്കെ എമർജൻസി ബ്രേക്ക് ഇട്ടാൽ ആ നിമിഷം എയർ പ്രെഷർ പൂജ്യമാകും. ബ്രേക്ക് ഷൂ ചക്രങ്ങളോട് ചേരും. എന്നാലും, 800-900 മീറ്റർ അപ്പുറത്ത് ചെന്നുമാത്രമേ ആ തീവണ്ടി നിൽക്കുകയുള്ളൂ. പാസഞ്ചർ ട്രെയിനുകളിൽ സ്ഥാപിച്ചിരിക്കുന്ന അപായച്ചങ്ങല വലിച്ചു താഴ്ത്തുമ്പോൾ സംഭവിക്കുന്നതും ഇതാണ്.ബ്രേക്ക് പൈപ്പ് പ്രെഷർ പെട്ടന്ന് താഴും, ഫുൾ ഫോഴ്സിൽ ബ്രേക്ക് വീഴും,ഒരിക്കൽ കൊല്ലത്തു ട്രെയിൻ പെട്ടന്ന് എമർജൻസി ബ്രേക്ക് ഇട്ടതും ബോഗികൾ അടർന്നു മാറി വാൻ അപകടമാണ് സംഭവിച്ചത് .ഇന്ത്യയിൽ ട്രെയിൻ എപ്പോൾ പോകണം, എവിടെ നിൽക്കണം, ഇതൊന്നും ലോക്കോ പൈലറ്റിന് നിർണയിക്കാൻ അനുവാദമില്ല.

അവർ പിന്തുടരുന്നത് സിഗ്നലുകൾ മാത്രമാണ്. മുന്നിലുള്ളത് പച്ച സിഗ്നൽ ആണെങ്കിൽ വണ്ടിക്ക് പോകാം. ചുവന്ന സിഗ്നൽ വണ്ടി നിർത്തണം എന്നതിന്റെ സൂചകമാണ്. വണ്ടി നിർത്തുന്നതും ഓടിക്കുന്നതും നിർണയിക്കുന്ന രണ്ടാമത്തെ ഘടകം തീവണ്ടിക്കുള്ളിൽ ഉള്ള ഗാർഡ് എന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹമാണ് കൊടികൾ ഉപയോഗിച്ച് ലോക്കോ പൈലറ്റിന് സിഗ്നൽ നൽകുന്നത്. തീവണ്ടിയെ 100 -150 കിലോമീറ്റർ വേഗത്തിൽ ഓടിക്കുക എന്നത് ഏറെ എളുപ്പമുള്ള പണിയാണ്. പ്രയാസമുള്ള പണി ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയെ ഒന്ന് ബ്രേക്കിട്ടു നിർത്താനാണ്. ബ്രേക്കിടേണ്ടത് നിർത്തേണ്ട സ്ഥലം എത്തുന്നതിനും കുറേക്കൂടി ദൂരം മുമ്പുവെച്ചാണ്. കണക്കുകൂട്ടലുകൾ വളരെ കൃത്യമായാൽ മാത്രമേ ലോക്കോ പൈലറ്റ് പ്രതീക്ഷിക്കുന്ന സമയത്ത്, ഉദ്ദേശിക്കുന്ന സ്ഥലത്ത് തീവണ്ടി നിൽക്കൂ.

അത് വളരെ വൈദഗ്ധ്യം വേണ്ട ഒരു പണിയാണ്. റെയിൽവേയിൽ പറഞ്ഞു കേൾക്കുന്ന തമാശ, ” വണ്ടി ഓടിക്കുന്നതിനല്ല ലോക്കോ പൈലറ്റിന് ഇത്രമാത്രം ശമ്പളം കൊടുക്കുന്നത്, വണ്ടി നിർത്തിക്കുന്നതിന്നാണ് ” എന്നാണ്. ഗ്രീൻ സിഗ്നൽ കാണുന്നിടത്തോളം ലോക്കോ പൈലറ്റിന് തീവണ്ടി ഓടിച്ചുകൊണ്ടേയിരിക്കാം എന്നാണ്,പച്ച ലൈറ്റിൽ ഓടിക്കുന്നതിനിടെ രണ്ടു മഞ്ഞ സിഗ്നൽ ലൈറ്റ് അടുപ്പിച്ചു വന്നാൽ ലോക്കോ പൈലറ്റ് സ്പീഡ് കുറച്ചു കൊണ്ടുവരാൻ തുടങ്ങും. രണ്ടു ബ്രേക്കുകൾ ഉണ്ട് തീവണ്ടിയിൽ. ഒന്ന് എഞ്ചിൻ നിർത്താനും, രണ്ട് തീവണ്ടി ഒന്നാകെ നിർത്താനും. എല്ലാ ബോഗിയുടെയും എല്ലാ ചക്രങ്ങൾക്കും ബ്രേക്ക് ഉണ്ട്. അവയെല്ലാം തന്നെ ഒരേയൊരു ബ്രേക്ക് പൈപ്പുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലാണുള്ളത്.
ബ്രേക്ക് ലിവർ വലിക്കുന്ന നിമിഷം തൊട്ടു ബ്രേക്ക് പൈപ്പിൽ വായു മർദ്ദം കുറഞ്ഞുവരും. ബ്രേക്ക് ഷൂ ചക്രവുമായി ഉരസാൻ തുടങ്ങും. റെഡ് സിഗ്നൽ കടന്നുകൊണ്ട് ഒരു തീവണ്ടി പോയാൽ അത് റെയിൽവേയെ സംബന്ധിച്ചിടത്തോളം വലിയ വീഴ്ചയാണ്.

ഇനി തീവണ്ടിക്കുമുമ്പിൽ ആരെയെങ്കിലും കണ്ടാൽ ഒന്നും ലോക്കോപൈലറ്റ് ബ്രേക്കിട്ട് നിർത്താനൊന്നും മുതിരില്ല. തീവണ്ടിക്കു മുന്നിൽ ആളുകൾ ഒറ്റയ്ക്കോ കൂട്ടമായോ ചെന്ന് പെടുന്ന അവസരങ്ങളിൽ അവസാന നിമിഷം മാത്രമാണ് അത് ലോക്കോ പൈലറ്റിന്റെ കണ്ണിൽ പെടുക. ഒറ്റയ്ക്ക് ചാടുന്നവർ സാധാരണ അവസാന നിമിഷമേ ചാടൂ. ലോക്കോപൈലറ്റിന് അത് കണ്ട് എമർജൻസി ബ്രേക്കിടാനൊന്നും സമയം കിട്ടാറില്ല. ഇനി അഥവാ കണ്ട് എമർജൻസി0 ബ്രേക്കിട്ടാൽ പോലും തീവണ്ടി ചെന്ന് നിൽക്കുക ചുരുങ്ങിയത് ഒരു കിലോമീറ്ററെങ്കിലും അപ്പുറത്ത് ചെന്നാണ്. അപ്പോഴേക്കും അത് ആളുകളെ ഇടിച്ച് തെറിപ്പിച്ചിട്ടുണ്ടാകും, ഇടി കൊണ്ടവർ മരണപ്പെടും കാണും.പലപ്പോഴും വന്യമൃഗങ്ങളും മറ്റും ട്രാക്കിൽ വന്നു കയറുമ്പോഴും സംഭവിക്കുന്നത് ഇതാണ്. അത്യാവശ്യഘട്ടങ്ങളിൽ എത്രയും പെട്ടെന്ന് തീവണ്ടി നിർത്തുക എന്ന ഉദ്ദേശ്യം വെച്ചുതന്നെയാണ് വണ്ടിയിൽ അങ്ങനെ ഒരു സംവിധാനം നൽകിയിരിക്കുന്നത് തന്നെ.

അത്യാവശ്യഘട്ടങ്ങളിൽ എത്ര വേഗത്തിലാണെങ്കിലും ലോക്കോപൈലറ്റുമാർ എമർജൻസി ബ്രേക്ക് ഇടാറുമുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ ഒരേ സ്വരത്തിൽ പറയുന്ന കാര്യമിതാണ്. ഒരു ലോക്കോപൈലറ്റും തന്റെ വണ്ടിക്കു കീഴിൽ ആരെങ്കിലും പെടണം എന്ന് സ്വപ്നേപി കരുതുന്നവരല്ല. അങ്ങനെ മുന്നിൽ കാണുന്നവരെ രക്ഷിക്കാൻ മനുഷ്യസാധ്യമായതെന്തും ഓരോ ലോക്കോ പൈലറ്റും ചെയ്യാറുണ്.