പാലിയേക്കര ടോൾ പ്ളാസ, എല്ലാ കേസിലും അനുകൂല വിധി പറഞ്ഞ ഹൈക്കോടതിയിൽ അഴിമതി- ബോസ്കോ കളമശേരി, Paliyekkara Toll Plaza

ഹൈക്കോടതിക്കെതിരേ High Court രൂക്ഷ വിമർശനവുമായി പൊതു പ്രവർത്തകൻ ബോസ്കോ കളമശേരി Bosco Kalamassery. അധികൃതരുടെ അനാസ്ഥ മൂലം പാലിയേക്കര ടോൾ പ്ളാസ Paliyekkara Toll Plaza റോഡിൽ ഉണ്ടായ അപകടത്തിൽ പരികേറ്റതിനുപിന്നാലെയാണ് വിമർശനം. കഴിഞ്ഞ 10 വർഷങ്ങൾക്കിടെ പാലിയേക്കര ടോൾ പ്ളാസയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഉണ്ടായ എല്ലാ കേസിലും അവർക്ക് അനുകൂലമായി വിധി വന്നു. ഇതിൽ അഴിമതിയുണ്ട്. പാലിയേക്കര ടോൾ പ്ളാസയിലെ നിയമ ലംഘനങ്ങളുടെ ഘോഷയാത്രകൾ കണ്ടിട്ടും ഹൈക്കോടതി കണ്ണടച്ചെന്ന് ബോസ്കോ കളമശേരി Bosco Kalamasseri കർമ ന്യൂസിനോട് പറഞ്ഞു.

എല്ലാ കേസുകളിലും എങ്ങിനെ നീതി നിഷേഷിച്ച് അനുകൂല വിധി അവർക്ക് ഹൈക്കോടതി High Court നല്കി. ഒറ്റ കേസിൽ പോലും ഹൈക്കോടതി നിയമ പ്രകാരം ജനങ്ങൾക്ക് നല്കേണ്ട നീതി നല്കാതെ നിഷേധിച്ചു. ഇതുവരെ ഹൈക്കോടതി പാലിയേക്കര ടോൾ പ്ളാസയുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ വിധികളും പുന പരിശോധിക്കണം. ഹൈക്കോടതിയുടെ രജിസ്ട്രാറും വിജിലൻസ് വിഭാഗവും ഈ കാര്യത്തിൽ ഗൗരവമായി ഇടപെട്ട് എല്ലാ വിധികളും പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹരജി നല്കും എന്നും നീതി നിഷേധിക്കപ്പെട്ട ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഹൈക്കോടതിക്ക് മുന്നിൽ സമരം ചെയ്യും എന്നും ബോസ്കോ കളമശേരി കർമ്മ ന്യൂസിനോട് പറഞ്ഞു