സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍; ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടിപാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതി

സംസ്ഥാനത്ത് ഇന്നു മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. ഇന്നു മുതല്‍ കൂടുതല്‍ കടകള്‍ തുറക്കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുടങ്ങിയവയ്ക്കാണ് ഇന്ന് മുതല്‍ തുറക്കാന്‍ അനുമതിയുള്ളത്.

തുണിക്കട, ചെരിപ്പുകട, ഫാന്‍സിക്കട, സ്വര്‍ണക്കട തുടങ്ങിയവയ്ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. രോഗ സ്ഥിരീകരണനിരക്ക് പത്ത് ശതമാനം വരെയുള്ള എ, ബി. കാറ്റഗറി മേഖലകളിലാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ കടകള്‍ തുറക്കാന്‍ അനുവദിക്കുക.