മണിപ്പൂരിൽ വർഗീയ കലാപമല്ല, പിണറായി വിജയൻ വസ്തുതകളെ വളച്ചൊടിക്കുന്നു, ലക്ഷ്യം പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്

കേരള മുഖ്യമന്ത്രി പിണറായി വിജയൻ മണിപ്പൂരിൽ നടക്കുന്നത് വർഗീയ കലാപമെന്ന രീതിയിൽ വാർത്തകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ നിറഞ്ഞു നിൽക്കുന്നത് രാഷ്ട്രീയപ്രേരിതമായി താൽപര്യങ്ങളാണ്. മണിപ്പൂരിൽ ക്രിസ്ത്യൻ വിശ്വാസതികൾ ആക്രമിക്കപ്പെടുന്നു, അവരെ വേട്ടയാടുന്നു എന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് ചെയ്യാവുന്ന ഏറ്റവും തരം താണ പ്രവർത്തിയാണ് പിണറായി വിജയൻറെb ഭാഗത്ത് നിന്നുണ്ടായതെന്ന് പാണ്ഢ്യാല ഷാജി പ്രതികരിച്ചു.

ഇതിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ലക്ഷ്യമിടുന്നത് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പാണ്. മണിപ്പൂരിൽ ക്രിസ്ത്യാനിൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റുകാർ ശബ്ദം ഉയർത്തുന്നതായി ചിത്രീകരിച്ച് വോട്ടു നേടാനുള്ള അങ്ങേയറ്റം തരംതാണ പരിപാടിയാണ് ഇപ്പോൾ കാണിക്കുന്നത്. മണിപ്പൂരിൽ നടക്കുന്നത് വർഗീയ കലാപമല്ല. അവിടെ ശെരിക്കും നടക്കുന്നത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ്.

മണിപ്പൂരിൽ വലിയ രീതിയിൽ സ്വാധീനമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്. അവർ ശെരിക്കും പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഈ സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നു. അവർ അത് ചെയ്തില്ല. ഇപ്പോൾ എല്ലാ പാർട്ടികളും ശ്രമിക്കുന്നത് മണിപ്പൂർ സംഘർഷങ്ങളെ മുന്നിൽ നിർത്തി കേന്ദ്ര സർക്കാരിനെയും മണിപ്പൂർ സംസ്ഥാനസർക്കാരിനെയും വിമർശിക്കാനുള്ള  ശ്രമാണ്. മണിപ്പൂരിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകൾ തന്നെയാണ് പുറത്തുവരുന്നത്. എന്നാൽ സ്ത്രീകൾക്ക് നേരെ മണിപ്പൂരിയൽ ഉണ്ടായ ആക്രമണത്തിന് പിന്നിൽ നേതൃത്വം നൽകിയതും ഒരു കൂട്ടം സ്ത്രീകളാണ്.

ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഈ ലൈംഗികാതിക്രമങ്ങലെ മുന്നിൽ നിർത്തി രാജ്യത്തെ പോലും നാണംകെടുത്തുന്ന പ്രചാരണം ആണ് നടന്നത്. കേരളത്തിലെ കമ്യൂണിസ്റ്റുകാർ പൊക്കിപ്പിടിക്കുന്ന ഈ ലൈംഗികാതിക്രമം കേരത്തിൽ കുറവുണ്ടോ എന്ന് പാണ്ഢ്യാല ഷാജി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥി ആരായിരുന്നുവെന്ന് നമ്മൾ ഓർക്കണം. വാളയാറിൽ സിപിഎമ്മുകാരാൽ ഇല്ലാതാക്കപ്പെട്ട രണ്ട് പെണ്മക്കളുടെ അമ്മയായിരുന്നു. മണിപ്പൂരിലെ പ്രശ്ങ്ങൾ പരിഹരിക്കാൻ സൈന്യം ഇറങ്ങണമെന്ന് പാണ്ഢ്യാല ഷാജി പറഞ്ഞു.

അല്ലാത്തപക്ഷം അവിടെയുള്ളവർ തമ്മിൽത്തല്ലി ചാകുന്ന അവസ്ഥയുണ്ടാകും. മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന് പോലും ഒരു ആശയം മുന്നോട്ടു വയ്ക്കാനില്ല. എല്ലാവരും മണിപ്പൂരിലെ ലൈംഗിക അതിക്രമങ്ങളെ ഉയർത്തിക്കാട്ടി അതിന്റെ പൊലിപ്പിച്ചു പറയാനാണ് ശ്രമിക്കുന്നത്. ചില വൃത്തികെട്ട മാസികകൾ കാട്ടുന്ന പണിയെക്കാളും തരംതാഴ്ന്ന പരിപാടിയാണ് രാഷ്ട്രീയപാർട്ടികൾ ചെയ്യുന്നതെന്നും പാണ്ഢ്യാല ഷാജി പറയുകയുണ്ടായി.