പാരച്യൂട്ട് തുറക്കാനായില്ല, മരണം കൂട്ടിപോയ താനിയ പര്‍ദാസി? ആരെന്നറിയണം..

ടിക് ടോക്കിലൂടെ ചെറുപ്രായത്തില്‍ തന്നെ അതിപ്രശ്‌സതയായ താനിയ പര്‍ദാസി എന്ന 21 കാരി സ്‌കൈ ഡൈവിംഗ് അപകടത്തില്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഓഗസ്റ്റ് 27-ന് കാനഡയിലെ ഇന്നിസ്ഫില്‍, സ്‌കൈഡൈവ് ടൊറന്റോ എന്ന ഓപ്പറേറ്ററുമായി ചേര്‍ന്ന് ആദ്യമായി സോളോ സ്‌കൈ ഡൈവിംഗ് നടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടവും മരവും ഉണ്ടാവുന്നത്.

യഥാസമയം പാരച്യൂട്ട് തുറക്കാന്‍ കഴിയാതെ വന്നതോടെയാണ് താനിയ മരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടൊറന്റോ സര്‍വകലാശാലയിലെ ഫിലോസഫി വിദ്യാര്‍ത്ഥിയായിരുന്ന താനിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍, പ്രത്യേകിച്ച് ടിക് ടോക്കില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു.

ജീവിതത്തിന്റെ അര്‍ത്ഥവും മരണാനന്തര ജീവിതത്തിന്റെ ജിജ്ഞാസയുമാണ് അവളുടെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്ന് എന്ന് താനിയയുടെ അടുത്ത സുഹൃത്തായ മെലഡി ഓസ്‌ഗോളി പ്രാദേശിക വാര്‍ത്താ സൈറ്റായ ബാരി ടുഡേയോട് പറഞ്ഞിരുന്നു. തന്റെ ദാരുണമായ മരണത്തിന് അഞ്ച് ദിവസം മുമ്പാണ് താനിയ അവസാനമായി ടിക് ടോക്കില്‍ ടെട്രിസിനെയും സ്‌കൈ ഡൈവിംഗിനെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോ പങ്കുവെക്കുന്നത്.

പുതിയ ആവേശകരമായ കാര്യങ്ങള്‍ പരീക്ഷിക്കുന്നവളുമായിരുന്നു താനിയ. സാഹസികത ഏറ്റവും കൂടുതൽ അവൾ ഇഷ്ട്ടപെട്ടിരുന്നു. സ്‌കൈ ഡൈവിംഗ് അവളെ സംബന്ധിച്ചിടത്തോളം മറ്റൊരു രസകരമായ സാഹസികതയായിരു ന്നിരിക്കണം 10 വര്‍ഷമായി താനിയയുടെ സുഹൃത്തായ ഓസ്ഗോളി പറഞ്ഞു. 2017 ല്‍ മിസ് ടീനേജ് കാനഡ സൗന്ദര്യമത്സരത്തില്‍ താനിയ മത്സരിച്ചിരുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടാനായില്ലെങ്കിലും, മത്സരത്തിലെ ഏറ്റവും ഗ്ലാമറസ് ആയ 15 സുന്ദരിമാരുടെ പട്ടികയില്‍ താനിയ ഇടം നേടിയിരുന്നു.

സ്‌കൈ ഡൈവിംഗിന് മുന്‍പ് തന്നെ സെക്കന്‍ഡറി പാരച്യൂട്ടിലേക്ക് എങ്ങനെ മാറാമെന്ന് താനിയ സുഹൃത്ത് പര്‍ദാസിയെ പഠിപ്പിച്ചിരുന്നു എന്നാണ് സ്‌കൈഡൈവ് ടൊറന്റോ പറയുന്നത്. അപകടം സംഭവിച്ചയുടന്‍ തന്നെ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാനഡയിലെ ഒന്റാറിയോയിലെ ഇന്നിസ്ഫില്‍ സ്‌കൈഡൈവ് ടൊറന്റോയുമായുള്ള തന്റെ ആദ്യ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം പര്‍ദാസിക്ക് സോളോ ഡൈവ് നടത്താന്‍ യോഗ്യത ലഭിച്ചിരുന്നതായിരുന്നു.

താനിയ പര്‍ദാസി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പലപ്പോഴും പുരാതന അന്യഗ്രഹജീവികള്‍, കലാചരിത്രം, മൃഗശാസ്ത്രം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്ത വന്നിരുന്നു. അതേസമയം താനിയ ഒരു ടിക് ടോക്ക് വീഡിയോയ്ക്കായി ദുരന്ത സ്‌കൈഡൈവിംഗ് സ്റ്റണ്ട് പരീക്ഷിക്കുകയായിരുന്നോ എന്ന് ഇനിയും വ്യക്തമല്ല. അതേസമയം എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് സൗത്ത് സിംകോ പോലീസ് സര്‍വീസിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.