ഞാനൊരു അഹങ്കാരി ആയിരുന്നു, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല, പാര്‍വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി ജയറാം. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടന്‍ ജയറാമുമായുള്ള വിവാഹം നടന്നത്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും പാര്‍വതി വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കള്‍ കൂടി ആയതോടെ അവരുടെ കാര്യങ്ങള്‍ നോക്കി കുടുംബ കാര്യങ്ങളും ശ്രദ്ധിച്ച് കഴിയുകയായിരുന്നു നടി. സിവിമയിലേക്ക് എന്ന് ചിരികെ എത്തുമെന്ന ചോദ്യം പാര്‍വതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ഇപ്പോള്‍ ഒരു മാധ്യമത്തിന് നടി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

പാര്‍വതിയുടെ വാക്കുകള്‍, ‘ഭയങ്കര ദേഷ്യമുള്ള ആളായിരുന്നു ഞാന്‍. കുട്ടികള്‍ ജനിക്കുന്നതിന് മുന്‍പായിരുന്നു കൂടുതല്‍ ദേഷ്യം. അവര്‍ വന്നതോടെയാണ് അതില്‍ മാറ്റം ഉണ്ടായത്. ശരിക്കും പറഞ്ഞാല്‍ ഞാനൊരു അഹങ്കാരി ആയിരുന്നു. ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. പിന്നെ എന്റെ ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞത് അനിയത്തി പോയതോടെയാണ്. എനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ് അനിയത്തി മരിച്ചത്. അവള്‍ക്ക് ഇരുപത്തിയൊന്ന് വയസുണ്ടാവും. അതിന് ശേഷമാണ് ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ച് തുടങ്ങിയതെന്ന്’.

മക്കളോട് ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല. കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തിട്ടുണ്ട്. ദൈവം സഹായിച്ച് അവര്‍ നല്ല കുട്ടികളായിരുന്നു. ഞാന്‍ പറയുന്നത് എന്താണെന്ന് മനസിലാക്കി തിരുത്താന്‍ അവര്‍ക്ക് സാധിക്കും. അത്രയും ഓപ്പണ്‍ ആണ് ഞങ്ങള്‍. പിന്നെ ചക്കിയും കണ്ണനും എപ്പോഴും അടിയും പിടിയുമാണ്. അതിനിടയിലേക്ക് പോയാല്‍ എനിക്കും കിട്ടും. അതോണ്ട് മാറി നില്‍ക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്ന് പാര്‍വതി പറയുന്നു. കണ്ണന്റെ അടുത്തൊന്നും പോവാനെ പറ്റില്ലെന്നാണ് നടിയുടെ അഭിപ്രായം. വീട്ടില്‍ വഴക്കൊന്നും ഇല്ല.

അടുത്തിടെ ഞാന്‍ ഐസ്‌ക്രീം കഴിക്കുന്നൊരു ഫോട്ടോ പുറത്ത് വന്നു. അത് കണ്ണന്‍ ഇട്ടതാണ്. അങ്ങനത്തെ പണിയൊക്കെ അവന്‍ ചെയ്യും. ജയറാം പാവമാണ്. പക്ഷേ കണ്ണനെ വിശ്വസിക്കാനെ പറ്റില്ല. അവന്‍ ഷൂട്ട് ചെയ്യുന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അമ്മ എന്റെ പേജ് ഒന്ന് നോക്കാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ആ ഫോട്ടോ കണ്ടത്.ടൈം ട്രാവല്‍ ചെയ്ത് പുറകിലേക്ക് പോവുകയാണെങ്കില്‍ അഭിനയിച്ച സിനിമകളൊക്കെ കുറച്ചൂടി പ്രധാന്യത്തോടെ ചെയ്യണം എന്നാണ് കരുതുന്നത്. കാരണം അന്നൊക്കെ എന്റെ ശ്രദ്ധ മുഴുവന്‍ ജയറാമിലായിരുന്നു. അഭിനയത്തില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. പിന്നീടുള്ള ജീവിതത്തില്‍ ഞാന്‍ നൂറ് ശതമാനം കൊടുത്തിട്ടാണ് ചെയ്തത്.