ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്, സെറ്റില്‍ അയാള്‍ കാണിച്ച കോപ്രാട്ടിതരങ്ങള്‍, പാര്‍വതി തിരുവോത്ത് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും പാര്‍വതി കാണിക്കാറില്ല. മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തന്റെ സ്വീകാര്യതയ്ക്ക് വേണ്ടി താന്‍ ആരുടെയും ശിങ്കിടിയായി നില്‍ക്കാറില്ലെന്ന് പറയുകയാണ് പാര്‍വതി. തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നത് താന്‍ സത്യം പറയുന്നത് കൊണ്ടാണ്. നമ്മള്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ അതുവരെ നിലപാട് ഇല്ലാതെ നിന്നത് കൊണ്ട് ഗുണം കിട്ടിയവര്‍ക്ക് അതൊരു ഭീഷണിയായിട്ട് തോന്നിയേക്കാം. മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാര്‍വതി വ്യക്തമാക്കുന്നു. ഒരു മാധ്യമത്തിന്റെ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം,

പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്‌സ് ആര്‍ട്ടിസ്റ്റ് ആണെന്നത് അടക്കമുളള സമാനതകള്‍ ചൂണ്ടിക്കാട്ടിയും രണ്ടുപേര്‍ക്കും അല്‍പ്പം വട്ടുണ്ട് എന്നൊക്കെയുളള ചോദ്യത്തിനാണ് നടി സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുന്നത്. ഒരു നടിയെ മാത്രമേ എക്‌സെന്‍ട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്‌സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമാ സെറ്റില്‍ അയാള്‍ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും. ഒരു പെണ്‍കുട്ടി അവളുടെ അഭിപ്രായം പറയുമ്പോള്‍ അത് എക്‌സെന്‍ട്രിക്കായി, വട്ടായി. ആണ്‍ ഇത് പറയുമ്പോള്‍ ഹീറോയിസമായി. ഇത് ബേസിക്കായ സെക്‌സിമാണ്. വട്ടെന്ന വാക്കും അങ്ങനെ ലൂസായി ഉപയോഗിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു. നിങ്ങള്‍ എന്തിനെയാണ് സാധാരണം എന്നുവിളിക്കുന്നത്. ഞാന്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊളളും. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങള്‍ക്ക് വിരിഞ്ഞിരിക്കാന്‍ പറ്റില്ല. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. സ്ത്രീകള്‍ അവരുടെ ഇടങ്ങളില്‍ സന്തുഷ്ടരും സ്വതന്ത്രരുമായി പെരുമാറുമ്പോഴും ആവശ്യങ്ങള്‍ തുറന്ന് പറയുമ്പോഴും അതിനെ വട്ടെന്ന് വിളിക്കുക എന്നുളളത് സിനിമ ഇന്‍ഡസ്ട്രിയിലും ജേണലിസ്റ്റുകളുടെ ഇടയിലുമുളള രീതിയാണ്.ലോക്ഡൗണ്‍ കാലത്തും ഏറ്റവും കൂടിയത് ഗാര്‍ഹിക പീഡനങ്ങളും കുട്ടികള്‍ക്കെതിരായ പീഡനങ്ങളുമാണ്. ഇറ്റ് ഷുഡിന്റ് ടേക്ക് എ ഫക്കിങ് പാന്‍ഡെമിക് ഫോര്‍ പീപ്പിള്‍ ടു ബിഹേവ്. അതുകൊണ്ട് പോലും നിര്‍ത്തില്ല. നമ്മുടെ ദേഹം ആരുടെയും സ്വത്തല്ല. അതില്‍ സമ്മതമില്ലാതെ തൊടാനുളള അവകാശം ആര്‍ക്കും ഇല്ല. അങ്ങനെ ഒന്ന് പിച്ചിയും തോണ്ടിയും കടന്നുപോകുമ്പോള്‍ നമ്മളില്‍ ഉണ്ടാവുന്ന ഭയം വേറെ ലെവലാണ്. അത് ഒരിക്കലും വിട്ടുപോകാത്ത ഭയമാണ്. ആരും അത് അനുഭവിക്കാന്‍ അര്‍ഹരല്ല. എന്റെ മുന്നില്‍വെച്ച് സെക്‌സിസ്റ്റായ ഒരു തമാശ പറഞ്ഞാല്‍ മൂഡ് മോശമാക്കണ്ട എന്നുവിചാരിച്ച് പണ്ടൊക്കെ ഞാനും കൂടി ചിരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ വേണമെന്ന് വെച്ചാലും എന്റെ മുഖത്ത് ചിരി വരില്ല. കാണുന്നവര്‍ക്ക് അത് ഓക്വേഡായി തോന്നിയേക്കാം. തോന്നട്ടെ, ആ തോന്നലിന് അവര്‍ അര്‍ഹരാണ്. കാരണം അവര്‍ തെറ്റായ ഒരു കാര്യത്തിന് ഒപ്പം നില്‍ക്കുന്നവരാണ്. സൗഹൃദങ്ങളില്‍ ഇതൊക്കെ പിരിമുറുക്കം ഉണ്ടാക്കുമെന്നും പാര്‍വതി പറയുന്നു..