ജാഗ്രത പാലിക്കണം, യുവജനത വോട്ടവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണം;പാര്‍വതി തിരുവോത്ത്

മലയാളികളുടെ പ്രിയതാരം പാര്‍വതി തിരുവോത്ത് സമ്മതിദാന അവകാശം രേഖപ്പെടുത്തി. കോഴിക്കോട് മാളിക്കടവില്‍ ആണ് പാര്‍വതി വോട്ട് ചെയ്യാനെത്തിയത്. ഇപ്പോള്‍ പരമാവധി തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനത ശ്രദ്ധിക്കണമെന്ന് പാർവതി പറ‍ഞ്ഞു
ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച്‌ നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച്‌ യുവജനത. തിരഞ്ഞെടുപ്പിനെ കുറിച്ചും വോട്ടവകാശത്തെ കുറിച്ചും യുവതലമുറയ്ക്ക് എത്രത്തോളം ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ കഴിയുമോ അത്രത്തോളം സൃഷ്ടിക്കണം

പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. അത് നല്ല കാര്യമല്ലെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ആയതിനാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റി വച്ചാണ് വോട്ട് ചെയ്യാന്‍ വന്നതെന്നും താരം വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പിലും താന്‍ ഉണ്ടാകാറുണ്ടെന്നും അത് പ്രധാനമാണെന്നും പാര്‍വതി പറയുന്നത്.

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വതിയുടെതായി ഇപ്പോള്‍ ഒരുങ്ങുന്നത്. ബിജു മേനോന്‍, ഷറഫുദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഒക്ടോബര്‍ 23ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയത്ത് ആരംഭിച്ചത്.