മിമിക്രി അല്ലാതെ പെയിന്റിം​ഗിന് പോയാൽ താൻ ചാവുമെന്ന് ഭാര്യ പറഞ്ഞു- പാഷാണം ഷാജി

പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം. മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോളിതാ സീ കേരളത്തിലെ പുതിയ റിയാലിറ്റി ഷോയിലൂടെ ഒരുമിച്ചെത്തുകയാണ് ഷാജിയും ഭാര്യയും. നടൻ ദിലീപ് മുഖ്യാതിഥിയായി ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ നടനും മിമിക്രി താരവുമായ പാഷണം ഷാജി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലായിരിക്കുകയാണ്. ഭാര്യയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും ഷാജി പറയുന്നതാണ് വീഡിയോയിലുള്ളത്.

ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചറാണ്. അവിടെ ഈസ്‌റ്റേണും വെസ്റ്റേണും തമ്മിൽ മിക്‌സായി. അങ്ങനെയാണ് രശ്മിയുമായിട്ടുള്ള പ്രണയം തുടങ്ങിയതെന്നാണ് തമാശരൂപേണ നടൻ പറഞ്ഞത്. ഇതിനിടെ മിമിക്രി അല്ലാതെ പെയിന്റിങ്ങിന് പോയാൽ ഞാൻ തൂങ്ങി ചാവുമെന്ന് ഭാര്യ തന്നോട് പറഞ്ഞു. കരിയറിൽ തന്നെ അത്ര മാത്രം പിന്തുണയ്ക്കുന്ന ആളാണ് ഭാര്യ

ഈ സ്നേഹത്തിന് എന്താണ് പകരം നൽകുക എന്ന് ചോദിച്ചപ്പോൾ, എന്റെ ജീവൻ വരെ നൽകും. എന്നാൽ ഇക്കാര്യങ്ങളൊക്കെ പറയുന്നതിനിടെ വളരെ സങ്കടത്തോടെ ഷാജിയും ഭാര്യ രശ്മിയും കെട്ടിപ്പിടിച്ച് കരയുന്നത് പ്രൊമോയിൽ കാണിച്ചിരുന്നു. ‘ഇതോടെ ഈ ഷോ കഴിയുമ്പോഴെക്കും നിങ്ങൾ തമ്മിലുള്ള സ്നേഹം കൂടുമെന്ന് എനിക്ക് മനസിലായി.

‘രശ്മി ഭാഗ്യം ചെയ്ത ഭാര്യയാണെന്ന്’ നടി നിത്യ ദാസ് അഭിപ്രായപ്പെട്ടു. ‘എന്തൊരു സ്‌നേഹമാണിത്. നിറഞ്ഞൊഴുകുക അല്ലേന്ന്’ സംവിധായകൻ ജോണി ആന്റണിയും കൂട്ടിച്ചേർത്തു. ഈ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ലെന്നാണ് രശ്മിയുടെയും അഭിപ്രായം. അങ്ങനെ താരദമ്പതിമാർ മത്സരിച്ച് സ്‌നേഹിക്കുന്നതാണ് ഞാനും എന്റാളും എന്ന പരിപാടിയുടെ വേദിയിൽ കാണാൻ സാധിച്ചത്.