മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മുന്‍ ബിഗ്ബോസ് താരവുമാണ് പേളി മാണി. ബിഗ്ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടെ പേളി പ്രണയത്തിലാവുകയായിരുന്നു. ഷോ അവസാനിച്ച് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരായി. ഇരുവരുടെയും ജീവിതത്തിലേക്ക് മകള്‍ നില എത്തിയിട്ട് അധിക കാലമായില്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ പേളിയും ശ്രീനിഷും മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.
പേളിയുടെ യൂട്യൂബ് ചാനലിലും നിരവധി കാഴ്ചക്കാരുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പേഴ്സണലി ജീവിതത്തില്‍ തന്നെ സഹായിച്ച ഡാഡിയുടെ ഉപദേശങ്ങള്‍, ഒപ്പം തന്നെയും ശ്രീനിയേയും ബാധിക്കുന്ന ഒരു വിഷയം എന്നിങ്ങനെ മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പേളി പുതിയ വീഡിയോ പങ്കുവെച്ചത്.
ഒരു മാസം മുന്‍പ് എനിക്ക് ഭയങ്കര ഉത്കണ്ഠയായിരുന്നു. എന്തോ ഒരു അപാകത തോന്നി. ഈ കുഞ്ഞു വന്നതിനു ശേഷം ആണെന് തോനുന്നു, ഞാന്‍ ഒരു റൂള്‍ വയ്ക്കുകയും അത് നടക്കാതെ വരുമ്പോള്‍ പേടിയോ സങ്കടമോ ഒക്കെ ഉണ്ടാവുകയും ചെയ്യുന്നു. ചില നേരത്ത് ദേഷ്യം വരെ വന്നിട്ടുണ്ടായിരുന്നു. ഇങ്ങനത്തെ അവസരത്തില്‍ ഞാന്‍ ശ്രീനിയേയോ, ഡാഡിയെയോ ആണ് ഉപദേശത്തിനായി തെരഞ്ഞെടുക്കുക.
ഡാഡിയുടെ അടുത്ത് ചെന്നതിനു ശേഷം അദ്ദേഹം എനിക്ക് തന്ന ഉപദേശങ്ങള്‍ ഞാന്‍ എന്റെ രീതിയില്‍ ഞാന്‍ മാറ്റിവച്ചു. അതില്‍ ഒന്നാമത്തെ കാര്യം, ഞാന്‍ ചിന്തിക്കുന്നത് ഒന്നും നടക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്താണ് നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നത് എന്ന് ആദ്യമായി കണ്ടെത്തുക. നിങ്ങള്‍ ആരെങ്കിലുമായി ദേഷ്യപ്പെടാന്‍ ഉണ്ടായ കാരണം കണ്ടെത്തുക. നമ്മള് ആരിലും കുറ്റം കണ്ടെത്താതെ ഇരിക്കുക.
മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മള് എന്തിന് വേണ്ടി റൂള്‍സ് വയ്ക്കണം, അതുകൊണ്ട് ആര്‍ക്കും വേണ്ടി ഒരു റൂള്‍ വയ്ക്കരുത്. വാവ വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ ഞാന്‍ വച്ചിരുന്നു. വാവയുടെ വസ്ത്രങ്ങളും എന്റെ വസ്ത്രങ്ങളും കൂട്ടി കുഴക്കരുത് എന്ന് ചിന്തിച്ചിരുന്നു. അതിപ്പോള്‍ ശ്രീനി അറിയാതെ എങ്ങാനും വാവയുടെ വസ്ത്രങ്ങള്‍ക്ക് ഒപ്പം ശ്രീനിയുടെ ടി ഷര്‍ട്ട് കൊണ്ടിട്ടാല്‍ അതും എനിക്ക് എന്തോ പോലെ ആയിരുന്നു.
ഇതേപോലെ ചില കാര്യങ്ങള്‍ ഡിസ്റ്റര്‍ബ് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഡാഡിയുടെ ഉപദേശം കിട്ടിയ ശേഷം ആ ചിന്ത ഞാന്‍ ഉപേക്ഷിച്ചു. എന്തിനു വേണ്ടിയാണു ഒരു റൂള്‍ നമ്മള് ക്രിയേറ്റ് ചെയ്യുന്നത് എന്ന് ചിന്തിച്ചു തുടങ്ങി. എല്ലാ അമ്മമാര്‍ക്കും വരുന്ന ഒരു സഹജവാസന ആയിരിക്കും ഇത് പക്ഷേ അതിന്റെ ആവശ്യം ഇല്ലെന്നു പിന്നീട് മനസിലായി.
പോസറ്റീവ് തോട്ട് ഷെയര്‍ ചെയ്ത ശേഷം പിന്നീട് പേളി പറഞ്ഞത്, തനിക്ക് ശ്രീനി വീട് സമ്മാനമായി നല്കി എന്ന് പറയുന്ന വീഡിയോയെകുറിച്ചാണ്. ഞങ്ങള്‍ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു. കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത് എന്ന് പറയുന്നവരോട് പറയട്ടെ ഞങ്ങള്‍ ഇപ്പോഴും റെന്റല്‍ വീട്ടില്‍ ആണ് താമസം. വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. എന്തായാലും വീട് വാങ്ങി എന്നത് കേട്ടപ്പോള്‍ വലിയ സന്തോഷമായി എന്നും പേളി പറയുന്നു