നിന്നെപ്പോലൊരു അനിയത്തി എത്ര ഭാ​ഗ്യമാണെന്നോ, സഹോദരി വാവച്ചിക്ക് ആശംസയുമായി പേളി മാണി

പേളിമാണിയെപ്പോലെ തന്നെ പേളിയുടെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.സഹോദരി റേച്ചൽ മാണിയുടെ പിറന്നാൾ ദിനത്തിൽ പേളി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

ജന്മദിനാശംസകൾ വാവച്ചി. ജീവിതത്തിലുടനീളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു, വരും വർഷങ്ങളിലും നമ്മളൊന്നിച്ചായിരിക്കും. കടന്നുപോകുന്ന ഓരോ വർഷവും ഞാൻ കൂടുതൽ തിരിച്ചറിയുകയാണ്, നിന്നെ പോലെ ഒരു സഹോദരിയെ ലഭിച്ചത് എത്ര വലിയ അനുഗ്രഹമാണെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ എല്ലാ സ്വപ്നങ്ങളും ഉടനെ സഫലമാവട്ടെ,” പേളി കുറിക്കുന്നു.

റേച്ചലിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്. സഹോദരി റേച്ചൽ മാണി ഡിസൈൻ ചെയ്ത ഡ്രസ്സുകൾ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പേളിയും പങ്കുവയ്ക്കാറുണ്ട്.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. തന്റെ ​ഗർഭകാല വിശേഷങ്ങളെല്ലാം പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.