പെരിയ ഇരട്ടക്കൊല കേസ്; വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു

പെരിയ ഇരട്ടക്കൊല കേസില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് മുസ്തഫയെ ചോദ്യം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെ കൃപേഷിന്റെയും കൊലപാതകത്തിന് ഒരു മാസം മുന്‍പ് കല്യോട്ട് നടന്ന യോഗത്തില്‍ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഡിസംബര്‍ നാലിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ഹൈക്കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.