കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന് അഡ്വ ആളൂരിന്റെ ഹര്‍ജി

കൊച്ചി. സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാളും സഭാതലവനുമായ ജോര്‍ജ് ആലഞ്ചേരി കോടതിയലക്ഷ്യം നടത്തിയ സംഭവത്തില്‍ ക്രമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.അഡ്വ ആളൂർ ആണ്‌ നറ്റപടിക്കായി ഹരജി സമർപ്പിച്ചത്.വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കെ ഒ ജോണിയാണ് കോടതിയെ സമീപിച്ചത്. ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദുഖവെള്ളിയാഴ്ച ദിനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് കോടതിയലക്ഷ്യമായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

കോടതികള്‍ പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വിധി പറയുന്നുവെന്ന് പ്രസംഗത്തില്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു. അതേസമയം ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയതാണ് കോടതിക്കെതിരെ വിവാദ പ്രസംഗം നടത്തുവാന്‍ കാരണമെന്നും അഡ്വ ആളൂർ ഹര്‍ജിയില്‍ പറയുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതിയലക്ഷ്യ കേസ് രജിസ്ട്രര്‍ ചെയ്യണമെന്നും കെഒ ജോണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ന്യായധിപന്മാര്‍ക്ക് വിധികള്‍ എഴുതി കൊടുക്കുകയാണ് നമ്മള്‍. ജനങ്ങള്‍ എഴുതി കൊടുക്കുന്നുണ്ടാകാം മാധ്യമങ്ങള്‍ എഴുതിക്കൊടുക്കുന്നുണ്ടാകാം ലോകത്തിന്റെതായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്ത് വിധികള്‍ എഴുതികൊടുക്കുന്നുണ്ടാകാം. ജനപ്രീതി ലഭിക്കുന്നതിനും മാധ്യമപ്രേരണ കൊണ്ടുമാകാം, ഈ ലോകത്തിന്റെതായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടിയുമാകാം ന്യായധിപന്മാര്‍ അന്യായ വിധി എഴുതുന്നതെന്ന് ജോര്‍ജ് ആലഞ്ചേരി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.