PFI യുടെ പുതിയ തന്ത്രം, ദൈവത്തെ നിന്ദിക്കുന്ന സോഷ്യൽ ജിഹാദ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിന്ദുക്കളെ തകർക്കുക എന്ന പണി ഭംഗിയായി ചെയുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മൾ കോയമ്പത്തൂരിൽ കണ്ടത്. കോയമ്പത്തൂരിലെ ഉക്കടത്ത് പ്രശസ്തമായ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം ഒക്ടോബര്‍ 23 ന് ഉണ്ടായ കാര്‍ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് വലിയൊരു ആക്രമണമായാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

സ്‌ഫോടനത്തില്‍ 25 കാരന്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ കോയമ്പത്തൂരിലെ ആറ് ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് അറിഞ്ഞിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇതിന് പുറമെ പ്രതികള്‍ സ്ഫോടക വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തുകയും പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ ഉപയോഗിച്ച് ചില സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രണം ഒരു പ്രധാന വ്യക്തിയെയോ നേതാവിനെയോ ലക്ഷ്യമിട്ടുള്ളതാ ണോയെന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഭീകരപ്രവര്‍ത്തനത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തയാളാണ് മുബിന്‍.

നിരോധിക്കപ്പെട്ടതിനു ശേഷം ഒളിവിൽ ഇരുന്നു ഇസ്ലാമിക രാഷ്ട്രം എന്ന ചരട് വലി തന്നെയാണ് PFI നടത്തുന്നത് പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയും ഇസ്ലാമിക സ്‌റ്റേറ്റും ലക്ഷ്യമിടുന്നത് സോഷ്യൽ ജിഹാദിനാണ് പാക്കിസ്ഥാൻ, ബംഗ്ലാദേശ് പോലുള്ള മുസ്ലീം രാജ്യങ്ങളിൽ സോഷ്യൽ ജിഹാദിൻ്റെ അടിസ്ഥാനം ദൈവനിന്ദയാണ്. എന്നാൽ ഹിന്ദുക്കൾ ഭൂരിപക്ഷവും മുസ്ലീങ്ങൾ ന്യൂനപക്ഷവുമായ ഇന്ത്യയെ പോലുള്ള സമൂഹങ്ങളിൽ മറ്റൊരു മാർഗ്ഗമാണ് തീവ്ര ഇസ്ലാം നിലപാടുകൾ സ്വീകരിക്കുന്നത്.മുസ്ലീങ്ങളെ ഇരകളായി കാണിക്കുന്നതാണ് ഇതിൻ്റെ ആദ്യ പടി. നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച മുസ്ലീങ്ങൾ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചുകൊണ്ട് ഭരണം തിരിച്ചുപിടിക്കണമെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ദൈവനിന്ദയും 1992-ൽ ബാബറി മസ്ജിദ് തകർത്തതും അടുത്തിടെ പ്രവാചകനെതിരെ ഉണ്ടായ പരാമർശങ്ങളും പോലുള്ള സംഭവങ്ങളെ ആളിക്കത്തിക്കുകയാണ് അടുത്ത മാർഗ്ഗം.

ലക്ഷ്യമിടുന്ന ജനവിഭാഗത്തോട് അവരുടെ വിശ്വാസം മുറുകെ പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ജിഹാദ് വക്താക്കൾ വെല്ലുവിളി നടത്തുന്നു. തീവ്ര ആശയങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ആദ്യ പടി മറ്റു മതങ്ങളെ മോശമായി ചിത്രീകരിക്കലാണ്. ആളുകൾ ഇവരോടൊപ്പം ചേർന്നുകഴിഞ്ഞാൽ, അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഇവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായങ്ങൾ പറയാൻ തുടങ്ങുകയും ചെയ്യുന്നു. യാഥാസ്ഥിതിക മത നിലപാടുകൾക്ക് കൂടുതൽ പ്രചാരണം നൽകിക്കൊണ്ട് സമൂഹത്തിൽ നിന്ന് കൂടുതൽ ആളുകൾ തങ്ങളോടൊപ്പം ചേരാൻ ഇവർ വഴിയൊരുക്കുന്നു. ശക്തിപ്രകടനത്തിലൂടെ അജണ്ട വെളിവാക്കുകയും ചെയ്യുന്നു.
ഒരിടത്തു നിന്ന് സ്വന്തം ആളുകളെ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി മറ്റിടങ്ങളിലേക്കും കൂടുതൽ ആളുകളിലേക്കും വ്യാപിക്കുന്നതാണ് ഇവരുടെ പ്രവർത്തന രീതി.

വർഷങ്ങളെടുത്ത ശേഷമാണ് ഗവൺമെൻ്റ് സിമിയെ നിരോധിച്ചത്. 24 വർഷം രാജ്യത്ത് പ്രവർത്തിച്ച ശേഷമായിരുന്നു സിമിക്കെതിരായ സർക്കാരിൻ്റെ നടപടി. പോപ്പുലർ ഫ്രണ്ടിൻ്റെ കാര്യത്തിലാകട്ടെ, ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ 2012 മുതൽ ലഭ്യമായിരുന്നു. പി കോയ, ഇഎം അബ്ദുൾ റഹിമാൻ, ഇ അബൂബക്കർ തുടങ്ങി പോപ്പുലർ ഫ്രണ്ടിൻ്റെ പല സ്ഥാപക നേതാക്കന്മാരും മുൻ സിമി പ്രവർത്തകരാണ്. സിമി ഇപ്പോഴും നിരോധിച്ചിരിക്കുകയാണെങ്കിൽ, ഇന്ത്യയിൽ തീവ്ര ആശയങ്ങളുടെയും തീവ്രവാദത്തിൻ്റെയും വ്യാപനം തടയുന്നതിനായി മുൻപേ തന്നെ നിരോധിക്കപ്പെടേണ്ട സംഘടനയായിരുന്നു പോപ്പുലർ ഫ്രണ്ടെന്ന് നിരീക്ഷകർ പറയുന്നു.