ശബരിമലയില്‍ ഇന്ന് മുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം

പത്തനംതിട്ട: മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. ശ്രീകോവില്‍ വലംവെച്ച്‌ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച്‌ നടതുറന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതല്‍ സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും.

കര്‍ശന സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. ജനുവരി 14നാണ് മകരവിളക്ക്. 19 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ആവുക. കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ ദര്‍ശനത്തിന് അനുമതി.അയ്യായിരം പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താന്‍ കഴിയുക.