പിണറായിക്ക് വൻ പണി, ​ഗവർണ്ണറെ മാറ്റാനുള്ള പിണറായിയുടെ ബില്ല് അമിത്ഷാ കീറും, ദില്ലി നീക്കങ്ങൾ ഇങ്ങിനെ

ഗവര്‍ണര്‍ പിണറായി സര്‍ക്കാര്‍ പോരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക ഇടപെടല്‍ വരുന്നു. ഗവര്‍ണര്‍ക്കെതിരെ കളിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ അമിത് ഷായുടെ വമ്പന്‍ നീക്കം. ഗവര്‍ണര്‍ക്കെതിരെ നീങ്ങുക എന്നത് ഫെഡറലിസത്തിനെതിരായ നീക്കമാണ് എന്നും ഏത് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നീങ്ങിയിട്ടുണ്ടോ അവിടെ എല്ലാം അത്തരം സര്‍ക്കാരുകളുടെ ചിറക് അരിയുകയാണ് ചെയ്തത് എന്നും മുന്‍ സംഭവങ്ങള്‍ ചൂണ്ടി കാട്ടി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പിണറായി സര്‍ക്കാരിനെ പ്രഹരിക്കാന്‍ കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിനുള്ള എല്ലാ വഴികളും ഉണ്ടാക്കി വയ്ക്കുന്നത് പിണറായി സര്‍ക്കാര്‍ തന്നെ. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കം ഇങ്ങനെ. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും കേരളാ ?ഗവര്‍ണറെ മാറ്റുന്ന കേരളാ സര്‍ക്കാര്‍ ഓര്‍ഡിനസ് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ രാഷ്ട്രപതി അത് കേന്ദ്ര മന്ത്രി സഭയുടെ ഉപദേശത്തിനായി അയക്കും. അങ്ങിനെ വന്നാല്‍ പിണറായിയുടെ ഗവര്‍ണറെ പുറത്താക്കാനുള്ള നിയമം നേരേ എത്തുന്ന അമിത്ഷായുടെ കൈയ്യില്‍.

അമിത്ഷാ ഈ ബില്ല് അപ്പോള്‍ തന്നെ മടക്കുകയോ തന്റെ ഓഫീസിലെ ചവറ്റുകുട്ടയില്‍ ഇടുകയോ ചെയ്യും എന്നുറപ്പ്. ഒരു സംസ്ഥാന ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ലഭിച്ച അധികാരം കവര്‍ന്നെടുക്കാന്‍ പിണറായി സര്‍ക്കാര്‍ വളര്‍ന്നിട്ടില്ല. കാരണം കേരളം എന്ന രാജ്യത്തെ പ്രധാനമന്ത്രി അല്ല പിണറായി വിജയന്‍. ഇന്ത്യ എന്ന രാജ്യത്തേ മോദി എന്ന പ്രധാനമന്ത്രിയുടെ കീഴില്‍ ഉള്ള ഒരു ചെറിയ മുഖ്യമന്ത്രി മാത്രമാണ് പിണറായി വിജയന്‍. ഭരണഘടനയില്‍ തൊടാനോ മാറ്റം വരുത്താനോ പിണറായി സര്‍ക്കാരിനെന്നല്ല നിയമ സഭയ്ക്ക് ഒരു അധികാരവും ഇല്ല.

ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ സ്വയം കുത്തിയ കുഴിയില്‍ വീണു എന്നോ സ്വയം കൊടുത്ത വടി കൊണ്ട് തല്ല് പൊതിരെ വാങ്ങി കൂട്ടുന്നു എന്നോ പറയാം. ഇപ്പോള്‍ ഗവര്‍ണ്ണര്‍ പിണറായി യുദ്ധത്തിന്റെ അവസാന നില ഇങ്ങിനെ.പിണറായി സര്‍ക്കാര്‍ ഗവര്‍ണ്‍നറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കി. ഇത് ഗവര്‍ണര്‍ക്ക്‌ന അയക്കാന്‍ ഇരിക്കെ ഗവര്‍ണ്ണര്‍ പറയുന്നു ഓര്‍ഡിനന്‍സ് കിട്ടിയാല്‍ ഉടന്‍ അത് ഇന്ത്യന്‍ പ്രസിഡന്റിന് അയക്കും എന്ന്.

കാരണം ഭരണഘടനാപരമായ വിഷയം ഉള്ള ഓര്‍ഡിനന്‍സും ബില്ലും രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ട്. ഗവര്‍ണര്‍ ഇങ്ങിനെ ചെയ്താല്‍ ദില്ലിയില്‍ ഈ ഓര്‍ഡിനസ് എത്തും. ദില്ലിയില്‍ എത്തിയാല്‍ പണ്ട് പിണറായി ആക്ഷേപിച്ച തടിയന്‍ ഷായുടെ കൈയ്യില്‍ ആകും അവസാനം ചെന്ന് വീഴുക. ഗവര്‍ണര്‍ അയയ്ക്കുന്ന ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ രാഷ്ട്രപതി ഭവന്‍ കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടും. അതു കേട്ട ശേഷമേ തീരുമാനം എടുക്കൂ. ഈ നടപടിക്രമം പൂര്‍ത്തിയാകാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അടിയന്തര ഇടപെടലെന്ന നിലയില്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാഴാകും.

അതായത് ഗവര്‍ണര്‍ക്കെതിരെ പിണറായിയുടെ നീക്കം ജയിക്കാന്‍ പോകുന്നില്ല. കാരണം ഗവര്‍ണര്‍ പിണറായിയുടെ കീഴ് ഉദ്യോഗസ്ഥനോ കീഴില്‍ ഉള്ള ആളോ അല്ല. രാഷ്ട്രപതിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും കീഴിലാണ് ഗവര്‍ണ്ണര്‍. അവിടെയാണ് ഗവര്‍ണ്ണറുടെ വലിപ്പവും പിണറായി ചെറുതാകുന്നതും. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിരട്ടലില്‍ നിലക്ക് നിര്‍ത്തുന്ന ലാഘവത്തില്‍ ഒരിക്കലും പിണറായി വിജയനു ഗവര്‍ണ്ണറേ നിലക്ക് നിര്‍ത്താന്‍ ആകില്ല. അഴിമതി നടത്താനും പിന്‍ വാതില്‍ നിയമനത്തിനും അങ്ങിനെ പറയുന്നിടത്ത് എല്ലാം ഒപ്പിടാന്‍ താന്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് അല്ലെന്ന് ഗവര്‍ണര്‍ തെളിയിക്കുകയാണ്

ഇനി നിയമ സഭ ചേര്‍ന്ന് യു ഡി എഫും എല്‍ ഡി എഫും ഒന്നിച്ച് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നു നീക്കി നിയമം പാസാക്കിയാലും ഗവര്‍ണ്‍നര്‍ ഒപ്പിടില്ല. അവിടെയും സര്‍ക്കാര്‍ വെട്ടിലാകും. അതായത് ഈ നിക്കത്തില്‍ പിണറായി വിജയനു ഗവര്‍ണ്‍നറേ തൊടാന്‍ ആകില്ല. അത്ര ശക്തമാണ് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍. ഭരണഘടനയുടെ ശക്തി അത്ര വലുതാണ്. ഒരു സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ രാജ്യ വിരുദ്ധമായും ഏകാധിപതിയേ പോലെയും പെരുമാറിയാല്‍ തളയ്ക്കാനു ചങ്ങല തന്നെയാണ് ഭരനഘടന സ്ഥാപിച്ച് നിയമിക്കുന്ന സംസ്ഥാന ഗവര്‍ണര്‍മാര്‍.

ഈ ഗവര്‍ണര്‍മാര്‍ ഇല്ലായിരുന്നു എങ്കില്‍ ഓര്‍ക്കുക. പല സംസ്ഥാനങ്ങളും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ യൂണിയനെ വെല്ലുവിളിക്കുമായിരുന്നു. നിയമസഭ പാസാക്കുന്ന എല്ലാ ഉത്തരവുകളും ഭരണഘടനാപരമായിരിക്കും എന്നും ഇതിന്റെ അടിസ്ഥാനത്തില്‍ യാതൊരു ഉറപ്പും ഇല്ല. നിയമ സഭ പാസാക്കുന്ന നിയമം ഭരണഘടനക്കും രാജ്യത്തിനും എതിരേ ആണേല്‍ അതിനെ തകര്‍ക്കാനുള്ള ഭരണഘടനാപരമായ ആയുധം കൂടിയാണ് ഗവര്‍ണ്ണര്‍ സ്ഥാനം.