സമരം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, അർഹതയുണ്ടെങ്കിൽ മാത്രമേ ജോലി ലഭിക്കൂ, പിണറായി

രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടാനായി റാങ്ക് ലിസ്റ്റിൽ പേരുവന്ന ഉദ്യോ​ഗാർത്ഥികൾ നടത്തുന്ന സമപത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിഡയൻ. എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പി.എസ്.സിയെ മുൻനിർത്തി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരത്തിൽ നിന്ന് പിന്തിരിയണമെന്ന് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു.അർഹതയുണ്ടെങ്കിലേ തൊഴിൽ ലഭിക്കുകയുള്ളുവെന്നും റാങ്ക് ലിസ്റ്റിലുണ്ടെങ്കിൽ നിയമനം കിട്ടണമെന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉദ്യോഗാർത്ഥികളുടെ താൽപര്യത്തിന് വിരുദ്ധമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ. രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത പ്രവർത്തിയാണെന്നും അദ്ദേഹം ആരോപിച്ചു

ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. സമരത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത് അസാധാരണമാണ്. റാങ്ക് ലിസ്റ്റിൽ ഉള്ള എല്ലാവർക്കും അഡൈ്വസ് ലഭിക്കണമെന്നത് വിചിത്ര വാദമാണ്. പിഎസ്‌സിയ്ക്ക് നിയമനം വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടത്തിയത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാർത്ഥികൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു. പത്ത് വർഷത്തിലധികം കഴിഞ്ഞവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്ന ന്യായവും മുഖ്യമന്ത്രി പങ്കുവെച്ചു.