വീട്ടിൽ കിടന്നു ഉറങ്ങാൻ കഴിയാതെ പിണറായി, ഉറക്കം കെടുത്തുന്ന കരിങ്കൊടി

 

കണ്ണൂര്‍ / വീട്ടുമുറ്റത്തെ പടിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പോലും വീട്ടിലൊന്നു കിടന്നു ഉറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഒരു മുഖ്യമന്ത്രി. പിണറായി വിജയന്റെ അവസ്ഥയാണിത്. എവിടെ നോക്കിയാലും, മുഖ്യന്റെ മുന്നിലാകെ കരിങ്കൊടി തന്നെ. സ്വൈര്യമായൊന്നു വിശ്രമിക്കാൻ പയ്യാമ്പലം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ അതാ അവിടെയുമെത്തി തനിക്ക് അലർജിയായ കരിങ്കൊടി.

കണ്ണൂരിലും കരിങ്കൊടി, യാത്രക്കിടെ എവിടെ നോക്കിയാലും കരിങ്കൊടി. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് – യുവമോര്‍ച്ച – മഹിളാമോര്‍ച്ച – കെഎസ് യു പ്രവര്‍ത്തകര്‍ ആണ് കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മടങ്ങുംവരെ അറസ്റ്റിലായവരെ തടങ്കലില്‍ വെക്കാനും നിർദേശിക്കേണ്ടി വന്നു.

മുഖ്യമന്ത്രി താമസിച്ച പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് കരിങ്കൊടിയുമായി മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കണ്ണൂർ–തളിപ്പറമ്പ് ദേശീയപാതയിൽ നിന്നു വഴിമാറി, ധർമശാലയിൽ നിന്നു പറശ്ശിനിക്കടവ് റോഡിൽ കോൾമൊട്ട – മുയ്യം വഴി ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലൂടെയാണു തളിപ്പറമ്പ് കരിമ്പത്തെ പരിപാടിയുടെ വേദിയിലേക്ക് മുഖ്യമന്ത്രിയെത്തിയത്. തളിപ്പറമ്പ് ഭാഗത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു ഇത്.

കനത്തപ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി തളിപ്പറമ്പിലെ ഉദ്ഘാടനവേദിയിലെത്തിയത്. ഉദ്ഘാടനവേദിയിലും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ പഴുതടച്ച സുരക്ഷയാ നിന്നാണ് പോലീസ് ഭാഷ്യം. കരിങ്കൊടി പ്രതിഷേധം അടക്കം തടയുന്നതിനായി എഴുന്നൂറോളം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നക്കുന്നത്. തളിപ്പറമ്പ് – ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും മുഖ്യൻ നിർവഹിച്ചു.

ഇതിനായി 9 മുതല്‍ 12 വരെ തളിപ്പറമ്പില്‍ ഗതാഗതം നിരോധിചിരുന്നു. ചടങ്ങില്‍ കറുത്ത മാസ്‌ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നു കാണിച്ചു പൊലീസ് നോട്ടിസ് നല്‍കുകയും ഉണ്ടായി.