കേരളത്തിന് എന്തിനാണ് ഇത്രയും മന്ത്രിമാർ, 5 മന്ത്രിമാരേ കൂടി പുറത്താക്കണം

മുൻ മന്ത്രി സജി ചെറിയാൻ രാജിവയ്ച്ച ശേഷം ആ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നല്കിയപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്‌. മറ്റ് മന്ത്രിമാർക്ക് ഈ വകുപ്പുകൾ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു എങ്കിൽ എന്തിനായിരുന്നു ഇങ്ങിനെ ഒരു മന്ത്രി. സജി ചെറിയാൻ പോയപ്പോൾ മന്ത്രി സഭക്കോ സർക്കാരിനോ നാടിനോ ഒരു കുറവും ആപത്തും വന്നില്ല. ആ വകുപ്പുകൾ ഏറ്റെടുത്ത മറ്റ് മന്ത്രിമാർക്കാവട്ടേ ഓവർ ടൈം വർക്കോ ജോലി ഭാരം കൂടുതലോ വന്നിട്ടില്ല. ഇങ്ങിനെ വകുപ്പുകൾ മറ്റ് മന്ത്രിമാരേ കൂടുതലായി ഏല്പ്പിച്ചാൻ കേരളത്തിൽ ഇനിയും മന്ത്രിമാരേ കുറയ്ക്കാൻ സാധിക്കും. 13 മന്ത്രിമാരും 15 മന്ത്രിമാരും ഒക്കെയായി കേരളത്തിൽ നല്ല ഭരണം കാഴ്ച്ച സർക്കാരുകൾ ഉണ്ട്. ഇപ്പോൾ സജി ചെറിയാൻ രാജി വയ്ച്ചപ്പോൾ ആ വകുപ്പുകൾ കൂളായി മറ്റ് മന്ത്രിമാരേ ഏല്പ്പിച്ചു എങ്കിൽ തെളിയുന്നത് കേരളത്തിനു മന്ത്രിമാരുടെ എണ്ണം വളരെ കൂടുതലാണ്‌ എന്നാണ്‌. ഇത്ര കാലം സജി ചെറിയാൻ എന്ന മന്ത്രി ചിലവാക്കിയത് കോടി കണക്കിനു രൂപയാണ്‌. മന്ത്രിയുടെ ഓഫീസിൽ ജീവനക്കാരും പേഴ്സണൽ സ്റ്റാഫ്, ഗൺ മാന്മാർ, വീട്ടിൽ അടിത്തു തൂക്കുന്നവർ മുതൽ തോട്ടം നനയ്ക്കുന്നവർ, കുക്കിങ്ങ് കാർ വരെ ആയി 40 ലധികം ജീവനക്കാർ ഉണ്ടായിരുന്നു.

കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇപ്പോഴും 20 പേരാണ്‌ മന്ത്രി സഭയിൽ ഉള്ളത്. കേരളത്തിലെ ഈ മന്ത്രിമാരുടെ പണി എന്തെന്ന് ചോദിച്ചാൽ പോലും ജനങ്ങൾക്ക് അറിയില്ല. ഓരോ മന്ത്രിയുടേയും പേരും വകുപ്പുകളും എന്തെന്ന് ചോദിച്ചാൽ പോലും ജനങ്ങൾക്ക് അറിയില്ല. ഇന്ത്യാ രാജ്യജ്ം മുഴുവൻ ഭരിക്കുന്ന കേന്ദ്ര സർക്കാരിനു ഉള്ളത് 78 മന്ത്രിമാരാണ്‌. കേന്ദ്രത്തിൽ ഒരു മന്ത്രിയുടെ സ്റ്റാഫിന്റെ എണ്ണം വെറും 9 മാത്രമാണ്‌. കാര്യങ്ങൾ ഇത്രയും ഉള്ളു എന്നിരിക്കെയാണ്‌ കേരളം എന്ന ചെറിയ ഒരു സംസ്ഥാനത്ത് 20 മന്ത്രിമാരും മുഖ്യമന്ത്രിയും, ഒരു മന്ത്രിക്ക് 40 സ്റ്റാഫും.

കമ്പ്യൂട്ടർ ഇല്ലാത്ത കാലത്ത് പോലും നമുക്ക് ഇത്ര അധികം മന്ത്രിമാർ ഇല്ലായിരുന്നു. ഐ .ടിയും മറ്റും വികസിച്ചപ്പോൾ ഫയലുകൾ എല്ലാം ഡിജിറ്റൽ ആയപ്പോൾ അതെല്ലാം കൈകാര്യം ചെയ്യാനും വളരെ എളുപ്പമാണ്‌. എന്നാൽ ഭരന സൗകര്യം വർദ്ധിച്ചപ്പോൾ ഭരന ചിലവ് കുറയുന്നതിനു പകരം കുത്തിച്ചുയരുകയാണ്‌. കേരളത്തിന്റെ താങ്ങാനാവാത്ത കടത്തിന്റെ നല്ലൊരു ഭാഗം സർക്കാരും മന്ത്രിമാരും വരുത്തി വയ്ച്ച് ചിലവുകളാണ്‌. ഒരു മന്ത്രിക്ക് വിദേശ യാത്ര അടക്കം അമേരിക്കയിൽ എങ്കിൽ അമേരിക്കയിൽ പോയി ചികിൽസ നടത്താനു ചിയവു വരെ ഖജനാവിൽ നിന്നും എടുക്കണം. വീട്ടിൽ എത്തുന്ന അഥിതികളേ സല്ക്കാരിക്കാനും വീട്ടിൽ സ്ഥലം തികഞ്ഞില്ലേ അവരെ 5 നക്ഷത്ര ഹോട്ടലിൽ കിടത്താനും ഉള്ള പണവും ഒക്കെ സർക്കാർ ചിലവിൽ

ഒരു മന്ത്രി അധികാമായി വരുമ്പോൾ കൈക്കൂലിയും അഴിമതിയും കൂടി അത്രക്കും കൂടുകയാണ്‌. 15 മന്ത്രിമാർ ഉണ്ടേൽ 15 പേരേ അഴിമതി നടത്തുകയുള്ളു. നിയമങ്ങളും ഫയലും അട്ടിമറിക്കുകയുള്ളു. എന്നാൽ ഇവർ എണ്ണത്തിൽ കൂടുമ്പോൾ അഴിമതിക്കും ഫയൽ തിരിമറിക്കും സാധാരണ ഗതിയിൽ പോകുന്ന നിയമ സംവിധാനത്തിൽ ഇടപെടലും കൂടുക തന്നെ ചെയ്യും. അതിനാൽ ഐ .ടിയും, ശാസ്ത്രവും വളർന്ന് നില്ക്കുന്ന ഈ സമയത്ത് ലോകമാകെ ഭരണ ചിലവു കുറച്ചപ്പോൾ കേരളത്തിലും അത് ആവശ്യമാണ്‌. ചുരുങ്ങിയത് മുഖ്യമന്ത്രി അടക്കം 15 മന്ത്രിമാരിൽ ഭരണം നിർത്താം. അതു വഴി പൊതുജനങ്ങൾക്ക് റോഡിലെ മന്ത്രിമാർക്കായുള്ള മരണ പാച്ചിലും ഗതാഗതം വഴി തിരിച്ച് വിടുന്നത് എങ്കിലും ഒഴിവാക്കാം

ഇത്രയും പറയുവാൻ കാരണം ഉദാഹരണ സഹിതം സർക്കാർ കാട്ടി തന്നതിനാലാണ്‌ . സജി ചെറിയാൻ രാജി വയ്ച്ചപ്പോൾ ആ വകുപ്പുകൾ എടുത്ത് പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, വി അബ്ദുറഹ്മാൻ എന്നീ മന്ത്രിമാർക്ക് ആണ് സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് നൽകുകയായിരുന്നു.

ഇതിൽ പി എ മുഹമ്മദ് റിയാസ് യുവജനകാര്യം, വി എൻ വാസവന് സിനിമ, സാംസ്‍കാരിക വകുപ്പുകൾ, വി അബ്ദുറഹ്മാന് ഫിഷറീസ് വകുപ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.ഇതിൽ ഇപ്പോൾ വകുപ്പ് വിഭജിച്ച് നല്കിയതിൽ വി അബ്ദുറഹ്മാൻ സർക്കാർ ചിലവിൽ മുമ്പ് അമേരിക്കയിൽ ചികിൽസ നടത്തിയിട്ടുണ്ട്. അമേരിക്കൻ യാത്രയുടെയും ചികിത്സയുടെയും ചിലവുകൾ സർക്കാർ വഹിക്കുകയായിരുന്നു. ഇതിനായി പ്രത്യേക ഉത്തരവ് സർക്കാർ പുറത്തിറക്കിയാണ്‌ തുക അനുവദിച്ചത്

അതായത് മന്ത്രിമാരുടെ എണ്ണം കൂടുന്നതനുസരിച്ച് ചിലവും കൂടുകയാണ്‌. ആവശ്യമില്ലാതെ സ്വന്തം പാർട്ടി നേതാക്കൾക്ക് സുഖവാസത്തിനായും ജനങ്ങളുടെ പണം എടുത്ത് ജീവിക്കാനും ആയ ഒരു ഉപാധി ആകരുത് മന്ത്രിമാരുടെ എണ്ണ കൂടുതൽ.ഇത്ര അധികം മന്ത്രിമാർ ഉണ്ടായിട്ടും ഇവരുടെ പണി എന്തെന്ന് നമ്മൾ കാണുന്നതാണ്‌. അധിക സമയവും യാത്രയും നാട മുറിക്കലും വിളക്ക് കൊളുത്തലും ആയിരിക്കും. പിന്നെ ഇന്റർവ്യൂ..മീറ്റീങ്ങുകൾ, പാർട്ടി പരിപാടികൾ..ഇതെല്ലാം കഴിഞ്ഞ് …