വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട ഡി.വൈ.എസ്.പിക്ക് ഐ.പി.എസ് നൽകാൻ പിണറായി സർക്കാർ ശുപാർശ

വാളയാറിൽ സഹോദരിമയായ പിഞ്ചു പെൺകുട്ടികളേ ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തി കെട്ടി തൂക്കുകയും ചെയ്ത കേസ് മലയാളികൾക്ക് മറക്കാൻ ആകില്ല. ഒരു കടുംബത്തിലെ രണ്ട് കുട്ടികളെയാണ് നഷ്ടമായത്. 2017ലാണ് ഈ കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്.പീഡനത്തിനിരയായ 13 വയസ്സുകാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒൻപതുകാരിയെ 2017 മാർച്ച് നാലിനും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണു കേസ്.

ഇതുമായി ബന്ധപ്പെട്ട 6 കേസുകളിൽ പ്രദീപ് കുമാർ, മധു, മധു (കുട്ടിമധു), ഷിബു എന്നിവരാണു പ്രതികൾ.പ്രതികളുടെ ലെെംഗികപീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. മധുവിനെ 2017 മാർച്ച് ഒമ്പതിനും പ്രദീപ് കുമാറിനെ മാർച്ച് 10 നുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇരു പ്രതികൾക്കുമെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണക്കോടതി ഇവരെ വെറുതെവിട്ടിരുന്നു

പ്രതികളേ വെറുതേ വിട്ട ഈ കേസ് അന്വേഷിച്ച വിവാദ പോലീസ് ഉദ്യോഗസ്ഥനായ അന്നത്തേ ഡി.ഐ.എസ്.പി. എം.ജെസോജന്‌ ഐ.പി.എസ് നല്കാൻ കേരളാ സർക്കാർ ശുപാർശ ചെയ്തു. ഏതാനും നാൾ മുമ്പായിരുന്നു ഡി.വൈ എസ്.പി ആയിരുന്ന സോജനെ എസ്.പി ആക്കി സ്ഥാന കയറ്റം നല്കിയത്. വാളയാർ കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരെയാണ്‌ കേസിൽ കുറ്റ വ്മുക്തരാക്കിയിരുന്നത്.