വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും ഭീഷണിയും നടത്തിയ
ഇസ്ലാമിക് ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

കേരളത്തിലെ ഏറ്റവും പ്രബല സമുദായ സംഘടനയുടെ നേതാവിനെ ഇത്തരത്തിൽ അപമാനിക്കാൻ ആരാണ് ഈ ഭീകരവാദിക്ക് അനുമതി നൽകിയതെന്ന് സന്ദീപ് വാചസ്പതി ചോദിച്ചു. ഇയാൾക്കെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദീപ് വാചസ്പതി പങ്കുവെച്ച കുറിപ്പ്

കേരളത്തിലെ ഏറ്റവും പ്രബല സമുദായ സംഘടനയുടെ നേതാവിനെ ഇത്തരത്തിൽ അപമാനിക്കാൻ ആരാണ് ഈ ഭീകരവാദിക്ക് അനുമതി നൽകിയത്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞ അഭിപ്രായത്തെ എതിർക്കേണ്ടത് താലിബാൻ ശൈലിയിൽ അല്ല. കണക്കുകൾ ഉണ്ടെങ്കിൽ അത് പുറത്ത് വിട്ട് ചെറുക്കണം. അല്ലാതെ ഇത്തരം ഭീഷണി ഒക്കെ നാലായി മടക്കി അങ്ങ് അടിവാരത്തിൽ വെച്ചാൽ മതി. അഭിപ്രായം പറയുന്നവരെ പിണറായി ഒരുക്കി തരുന്ന സുരക്ഷിത ലാവണത്തിൽ ഇരുന്ന് വിരട്ടി നിശബ്ദരാക്കാം എന്ന ചിന്ത ഉണ്ടെങ്കിൽ അത് കേരളം അനുവദിക്കില്ല. ഇയാൾക്കെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം.