അമിത്ഷാ ഇടപെട്ടു, ഇ ഡിയെ പൂട്ടാൻ നോക്കിയ പിണറായി അറസ്റ്റിലേക്ക്‌ ?

ഇ.ഡിയെ പെണ്ണ്‌ കേസിൽ കുടുക്കാൻ മനസിൽ ആലോചിച്ചപ്പോഴേ പിണറായി സർക്കാരിന്റെ മർമ്മത്ത് അടിച്ച് എൻ ഫോഴ്സ്മെന്റ്. പിണറായിക്കെതിരായ 3 കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട് മാർച്ച 3നു തെളിവെടുപ്പ് തുടങ്ങുകയാണ്‌. മാത്രമല്ല പിണറായിയുടെ തലക്ക് മീതേ തൂങ്ങുന്ന അപകടമായ ലാവലിൻ കേസ് ഇ.ഡി കുത്തി പൊക്കുന്നു. ലാവലിൻ കേസിലേ എല്ലാ രേഖകളും ഹാജരാക്കാൻ പരാതിക്കാരൻ കൂടിയായ ക്രൈം നന്ദകുമാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്‌. ലാവലിൻ കേസ് പിണറായി വിജയനെതിരെ ആദ്യം ഉന്നയിച്ചതും പുറത്ത് കൊണ്ടുവന്നതും ക്രൈം നന്ദകുമാർ ആയിരുന്നു. തുടർന്ന് നടന്ന നിയമ പോരാട്ടത്തിൽ ഇപ്പോഴത്തേ പിണറായി വിജയന്റെ മരുമകൻ മുഹമദ് റിയാസ് ഉൾപെടെ ഉള്ളവർ നന്ദകുമാറിന്റെ ഓഫീസ് കത്തിക്കുകയും രേഖകൾ എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നു. ഈ കേസിൽ ഇപ്പോൾ എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നു

കിഫ്ബിയിൽ എൻഫോഴ്സ്മെന്റ് കയറിയത് മുതലാണ്‌ പിണറായി സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടൽ തുടങ്ങിയത്. കിഫ്ബിയിൽ ഇ ഡി ചെന്ന് വനിതാ ജീവനക്കാരേ ശല്യം ചെയ്തു എന്ന വിധത്തിൽ പരാതി ഉണ്ടാക്കുകയായിരുന്നു. ഒരു രാജ്യത്തിന്റെ വലിയ അന്വേഷന ഏജൻസിക്കെതിരെ പിടിച്ച് നില്ക്കാൻ മന്ത്രി തോമസ് ഐസക് ഉൾപെടെ ഉള്ളവർ പെണ്ണ്‌ കേസ് ഉണ്ടാക്കാൻ നടത്തിയ നീക്കം മാത്രമേ ഇപ്പോൾ ഓർമ്മയുള്ളു. പ്ളാൻ തയ്യാറുമ്പോഴേക്കും ഇതാ മന്ത്രി തോമസ് ഐസക്കിനേ അടക്കം ഇ.ഡി പൂട്ടിയിരിക്കുകയാണ്‌

കേന്ദ്ര മന്ത്രി അമിത്ഷാ ഉൾപെടെ ഉള്ളവർ ഇടപെട്ടാണ്‌ ഇപ്പോൾ ഇ.ഡിയുടെ നീക്കം. ക്രൈം നന്ദകുമാർ നല്കിയ പരാതി പിണറായി വിജയൻ, മന്ത്രി തോമസ് ഐസക്, സി.പി.എം പോലിറ്റ് ബ്യൂറോ അംഗം എം.എ ബേബി എന്നിവർക്കെതിരെയാണ്‌. ഇ ഡി ഈ മൂന്ന് ഉന്നത നേതാക്കൾക്കെതിരെയും മൊഴി എടുക്കുകയാണ്‌. ഇ ഡി അന്വേഷിക്കുന്ന കേസിലെ വിശദാംശങ്ങൾ ഇങ്ങിനെ.. കുപ്രസിദ്ധ അഴിമതിക്കാരൻ വ്യവസായി ദിലീപ് രാഹുലിനിൽ നിന്നും കണ്ണൂരിൽ വയ്ച്ച് പിണറായി വിജയൻ 2 കോടി രൂപ കോഴ വാങ്ങി.പിണറായി വിജയന്റെ ഭാര്യ കമലയുടെ സിംഗപൂരിലുള്ള കമല ഇന്റർനാഷ്ണലിനു കേരളത്തിൽ നിന്നും 70 കോടി രൂപ കള്ളപണം ചെന്നു. സി.പി.എം സംസ്ഥാന സമിതി നേതാക്കൾക്ക് സൗജന്യ ഫ്ളാറ്റ് പണിയാൻ 8കോടി സംഭാവന വാങ്ങി.തോമസ് ഐസക് ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖേന 16 കോടി വിദേശത്ത് നിന്നും കൊണ്ടുവന്നു. ഇതിനായി മന്ത്രി തോമസ് ഐസക് എഫ്.സി.എൻ.ആർ ഐ നിയമം ലംഘിച്ചു.സ്വരലയുടെ പേരിൽ എം.എ ബേബി വിദേശത്ത് നിന്നും പണം എത്തിച്ചു.

.കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തലവേദനയായ ലാവ്‌ലിൻ കേസ് തന്നെ കുത്തിപ്പൊക്കി അതീവ നിർണ്ണായക നീക്കങ്ങളാണ് ഇ ഡി കേരളത്തിൽ നടത്തുന്നത് .നിലവിൽ സുപ്രീം കോടതിയുടെ പരിഗണയിലാണ് കേസെങ്കിലും നിർണ്ണായകമായ പുതിയ തെളിവുകൾ കിട്ടുന്ന പക്ഷം പിണറായിയുടെ അറസ്റ്റിലേക്കു വരെ കാര്യങ്ങൾ നീളുമോയെന്ന ആശങ്കയിലാണ് സിപിഎമ്മും .വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെട്ടതായും സൂചനകൾ ഉണ്ട് .ക്രൈം നന്ദകുമാറിന്റെ മൊഴി എടുക്കുന്നതോടെ പിണറായി കൂടുതൽ കുരുക്കിലേക്കും അറസ്റ്റിലേക്കും നീങ്ങും.സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ ലാവ്‌ലിൻ കേസ് സജീവമാകുന്നത് പുതിയ രാഷ്ട്രീയ ചർ‌ച്ചകൾക്ക് വഴിയൊരുക്കും.2006ൽ നന്ദകുമാർ പരാതി നൽകിയെങ്കിലും കേസിൽ സർക്കാർ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടർ‌ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടുകണ്ട് നന്ദകുമാർ വിവരം അറിയിച്ചിരുന്നു. 2008ൽ കേസുമായി ബന്ധപ്പെട്ട് സി ബി ഐയും ക്രൈം നന്ദകുമാറിന്റെ കൈയിൽ നിന്ന് തെളിവുകൾ ശേഖരിച്ചിരുന്നു.ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനാണ് പതിനഞ്ച് വർഷം മുമ്പ് നന്ദകുമാർ പരാതി നൽകിയത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുളളവയായിരുന്നു പരാതിയുടെ ഉളളടക്കം. കഴിഞ്ഞ മാസം 25നാണ് നന്ദകുമാറിന് ഇ ഡി നോട്ടീസ് നൽകിയത്