തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി പിണറായി വിജയന്. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ വെന്നും മാധ്യമങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പാര്‍ട്ടികള്‍ ആലോചിച്ചാണ് നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്ന് തീരുമാനിക്കേണ്ടത്തെന്നും ഈ ആലോചനകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലോചിച്ചു തീരുമാനിക്കേണ്ടതാണ് .യുവാക്കളുടെ കാര്യമെന്നും പിണറായി വിജയന് പറഞ്ഞു. എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സത്യപ്രതിജ്ഞ എന്നാണെന്ന് തീരുമാനിക്കുമെന്നും കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാകും സത്യപ്രതിജ്ഞയെന്നും അദ്ദേഹം പറഞ്ഞു.