കെ.കെ ശൈലജയോ ഡോ തോമസ് ഐസക്കോ മുഖ്യമന്ത്രിയാകാൻ സാധ്യത

പ്രകാശൻ പുതിയേരി KARMA WEB SPECIAL 
കേരള സര്‍ക്കാരിന്റെ ഇക്കാലം വരെ നേടിയെടുത്ത എല്ലാ പകിട്ടും ചീട്ട് കൊട്ടാരം പോലെ തകര്‍ത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച. എന്നാല്‍ ഇതിന് മുമ്പില്‍ സിപിഎം ഒരക്ഷരം ഉരിയാടിയിട്ടില്ല. സ്വര്‍ണ്ണ കള്ളകടത്തില്‍ ഒരു വകുപ്പ് തന്നെ അപ്പാടെ കുടുങ്ങി അഴിക്കുള്ളില്‍ ആയപ്പോള്‍ ആ വകുപ്പിന്റെ മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ എന്തുകൊണ്ട് പാര്‍ട്ടി വരുന്നില്ല. എന്തുകൊണ്ട് പടനായകനായ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മന്ത്രിമര്‍ രംഗത്തില്ല, എന്തുകൊണ്ട് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളേ പ്രതിരോധിച്ച് പാര്‍ട്ടി സിക്രട്ടറിയേറ്റും നയം വ്യക്തമാക്കുന്നില്ല. എന്തുകൊണ്ട് മുന്നണി നേതൃത്വം പ്രതിരോധിക്കുന്നില്ല. എം.എല്‍.എമാരും യുവ തുര്‍ക്കികളും ഡി.ഐ.എഫ്.ഐ പോലുള്ള സംഘടനകളും സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും കട്ടക്ക് ഇറങ്ങി ന്യായീകരിക്കുന്നില്ല. എന്തുകൊണ്ട് പാര്‍ട്ടി സിക്രട്ടറി ഉറക്കത്തില്‍ നിന്നും ഉണരുന്നില്ല. സര്‍ക്കാരിനെ വേട്ടയാടി ഒരു വകുപ്പ് അപ്പാടേ വീണു പോയപ്പോള്‍ അത് ചര്‍ച്ച ചെയ്യാല്‍ സി.പി.എം സിക്രട്ടറിയേറ്റും, പാര്‍ട്ടി കേന്ദ്ര കമിറ്റിയും, അവൈലബിള്‍ പോളിറ്റ് ബ്യൂറോയും ചേരുന്നില്ല. ഈ ചോദ്യം ഇപ്പോള്‍ ഉയര്‍ത്തുന്നത് ജനങ്ങള്‍ മാത്രമല്ല..എല്ലാ സി.പി.എം നേതാക്കളും ഇടത് മുന്നണി പ്രവര്‍ത്തകരുമാണ്.

 

നായകന്‍ സംശയത്തിന്റെ നിഴലില്‍ ആണ്. നായകന്റെ കുടുംബത്തിലേക്കും, ഓഫീസിലേക്കും വരെ എന്‍.ഐ.എ എത്തുകയോ എത്താന്‍ തുടങ്ങുകയോ ചെയ്തിരിക്കുന്നു. വകുപ്പ് തലവനെ എന്‍.ഐ.എ കൈയ്യോടെ പിടിച്ച് ചോദ്യം ചെയ്തത് അഞ്ചര മണിക്കൂറാണ്. സരിതയും അന്നത്തേ മുഖ്യമന്ത്രിയുമായി ഒരു ചിത്രമാണ് പുറത്ത് വന്നത് എങ്കില്‍ സ്വപ്നയും പിണറായിയും തന്നില്‍ ഉള്ള ചിത്രങ്ങള്‍ അനേകമാണ് പുറത്ത് വന്നത്. സ്പീകര്‍ പോലും ആരോപണത്തില്‍ പ്രതിക്കൂട്ടില്‍. അടുത്ത മുഖ്യമന്ത്രി ഇ.പി.ജയരാജനോ അതോ പി.കെ ശ്രീമതിയോ എന്ന് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങി. അവര്‍ പിണറായിയുടെ ഫേസ്ബുക്കില്‍ കയറി പോലും പ്രതികരിച്ച് തുടങ്ങി.

ചുരുക്കത്തില്‍ പിണറായിക്ക് എന്തുകൊണ്ട് പാര്‍ട്ടിയും മന്ത്രി സഭയും പരിചയാകുന്നില്ല. സി.പി.എമ്മില്‍ ഇത് കേട്ട് കേള്‍വി ഇല്ലാത്ത കാര്യങ്ങളാണ്. നേതാവ് വെട്ടി കൊല കേസില്‍ പ്രതിയായാല്‍ പൊലും രക്ഷിക്കാന്‍ പരസ്യമായി ഇറങ്ങുന്ന പാര്‍ട്ടി ഇപ്പോള്‍ ഇത്തരമൊരു കേസില്‍ മുഖ്യമന്ത്രിയേ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഇതിനു പിന്നില്‍ 2 കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന് ഈ വിഷയത്തില്‍ പാര്‍ട്ടിക്കും പദവികളില്‍ ഇരിക്കുന്നവര്‍ക്കും അഭിപ്രായം പറയാന്‍ ഭയം. അഭിപ്രായം പറയുന്നതില്‍ പാളിച്ച വന്നാല്‍ പിണറായി കോപത്തിനിരയാകും എന്നും അതോടെ പാര്‍ട്ടി ജീവിതം അവസാനിക്കും എന്നും നേതാക്കള്‍ക്ക് ഭയം. പാര്‍ട്ടി സിക്രട്ടറി നിശബ്ദനായത് മടിയില്‍ കനമുള്ളതിനാല്‍. ചികില്‍സക്ക് പോയ പണം ഉണ്ടാക്കിയ വിവാദം മുതല്‍ മക്കള്‍ മൂലം ഉള്ള വിവാദം വരെ വീണ്ടും പുറത്ത് വരും.

പിണറായിയെ സഹായിക്കാന്‍ പാര്‍ട്ടിയും മന്ത്രിമാരും നേതാക്കളും എത്താത്തതിന്റെ രണ്ടാമത്തേ കാരണം ഇങ്ങനെ ആകാം..അതായത് മുഖ്യമന്ത്രി അധികാരം ഒഴിയണം. ഭരണത്തില്‍ പരാജയം. ഭരണം ജനകീയമല്ല. പ്രളയം മുതല്‍ കോവിഡ് വരെ കൈകാര്യം ചെയ്തതില്‍ ജന രോക്ഷം ഉണ്ട്. ജീവനക്കാര്‍ എല്ലാവരും അത്യധികം രോക്ഷത്തില്‍. പൊതുജനം ആശ്വാസത്തിനായി കേഴുമ്പോള്‍ ഒന്നും ചെയ്യാനോ ഒരു ആശ്വാസ വാക്ക് പോലും പറയാനോ ജനത്തിന്റെ കൈയ്യടി നേടാനോ പറ്റുന്നില്ല. ശരീര ഭാഷയില്‍ പോലും ജനകീയനും ജന സമ്മിതിയും ഇല്ല. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പാര്‍ട്ടിയെ മറന്നു. ധിക്കരിച്ചു. പാര്‍ട്ടി സിക്രട്ടറിയേറ്റും, കേന്ദ്ര കമിറ്റിയും എല്ലാം മറന്നു. മുന്നണി മര്യാദയും മുന്നണി യോഗവും മറന്നു. ഏകാധിപതിയുടെ വീഴ്ച്ചയും പതനവും അനിവാര്യം എന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. പിണറായിയെ ഉപജാപകരും ഉപദേശികളും പൊതിഞ്ഞ് നില്ക്കുന്നു. പിണറായി ആന്റ് ഉപദേശികള്‍ എന്ന ഒരു കമ്പിനി ഭരണമാണ് നടക്കുന്നത് എന്നും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നു. അതിനാല്‍ തന്നെ നേതൃത്വം കെ.കെ ശൈലജ ടീച്ചര്‍ക്ക് കൈമാറണം. അല്ലെങ്കില്‍ ബുദ്ധിയും വിവരവും കുറച്ചെങ്കിലും മാനുഷികതയും ഉള്ള ഡോ തോമസ് ഐസക്കിനേ മുഖ്യമന്ത്രി ആക്കണം. ഇങ്ങിനെ പാര്‍ട്ടിയില്‍ അടക്കം പറച്ചില്‍ ഉയരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഭരണതലപ്പത്തുള്ളവരുടെ ബന്ധം സ്ഥിരീകരിക്കുകയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തതോടെ സര്‍ക്കാരിനു കുരുക്ക് മുറുകി കഴിഞ്ഞു.ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒഴിവാക്കി 8 ദിവസം പിന്നിടുന്നു. എന്‍.ഐ.എയുടെ കൈവിലങ്ങ് ശിവശങ്കറിനു ഒരുങ്ങുന്നു. സരിത്തും സ്വപ്നയും ശിവശങ്കറുമായി നിരന്തരം ബന്ധപ്പെട്ടുവെന്നു കോള്‍ ലിസ്റ്റുകള്‍ വ്യക്തമാക്കിയതോടെ അതുകൂടി അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെട്ടു.ശിവശങ്കര്‍ കേന്ദ്രകഥാപാത്രമായ സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു ചതി പറ്റി. ഇയാള്‍ തന്നെ ഇ ബസ് ഇടപാടില്‍ കൂപ്പര്‍ എന്ന ലണ്ടന്‍ കമ്പിനിയെ കൊണ്ടുവന്ന് വീണ്ടും സര്‍ക്കാരിനെ ചതിച്ചു. പാര്‍ട്ടിയും, മുന്നണിയും ആയി ചര്‍ച്ച ചെയ്യാത്ത പിണറായി ഏകാധിപത്യ ഭരണം മൂലം പാര്‍ട്ടിയും നേതാക്കളും പ്രവര്‍ത്തകരും നാറുകയാണ്.സ്വപ്നയ്ക്കു മന്ത്രിമാരില്‍ പലരുമായുള്ള സൗഹൃദത്തെക്കുറിച്ച് വിവാദം വന്നു. കെ.ടി ജലീല്‍ സ്വപ്ന വിരിച്ച വലയില്‍ കുടുങ്ങുകയോ സ്വപ്‌നയുടെ വലയിലേക്ക് ചെന്ന് കയറുകയോ ചെയ്തു. എന്തായാലും അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെയാണ് ഇപ്പോള്‍ പാര്‍ട്ടിയും മുന്നണിയും. പടനായകന്‍ ചോര ഒലിപ്പിച്ച് മുറിവേറ്റ് നില്ക്കുമ്പോള്‍ അവിടെ അങ്ങ് നിക്കട്ടേ അനുഭവിക്കട്ടേ എന്ന നിലപാടാണ് പലര്‍ക്കും. സ്വയം വരുത്തിവയ്ച്ച് വിന അനുഭവിക്കട്ടേ എന്നും പറയുന്നു. എന്തായാലും സി.പി.എം അണികള്‍ നിരാശരാണ്. പിടിച്ച് നില്ക്കാനും മറുപടി പറയാനും ആശയം പോലും പാര്‍ട്ടി ഇട്ട് നല്കുന്നില്ല