കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷിന്റെ ഭാര്യയ്ക്ക് കുഞ്ഞ് പിറന്നു

മലയാളികളെ സങ്കടക്കടലിലാഴ്ത്തിയ ഒന്നായിരുന്നു കരിപ്പൂരില്‍ നടന്ന വിമാനാപാകടം.കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ ലാന്‍ഡിങിനിടെ അപകടത്തില്‍ പെട്ടത്.പൈലറ്റും കോ പൈലറ്റും അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 18 പേരാണ് മരണത്തിന് കീഴടങ്ങിയത്.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന്റെ ഭാര്യ മേഘയ്ക്ക് കുഞ്ഞ് പിറന്നു.കഴിഞ്ഞ ദിവസമാണ് മേഘ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.മധുരയിലെ നയതി ആശുപത്രിയിലായിരുന്നു പ്രസവം.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അഖിലേഷിന്റെ അപകമരണ വാര്‍ത്ത കടുത്ത മാനസിക ആഘാതമായിരുന്നു മേഘയില്‍ സൃഷ്ടിച്ചത്.തുടര്‍ന്ന് വിദഗ്ധ വൈദ്യ സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തില്‍ ആയിരുന്നു മേഘ.ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാനാവും എന്നാണ് പ്രതീക്ഷയെന്ന് ആസുപത്രി അധികൃതര്‍ വ്യക്തമാക്കി.കുഞ്ഞിന്റെ ജനനം തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

190 പേരുമായി ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രിയാണ് കനത്തമഴയില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.രണ്ടു പൈലറ്റുമാരും അപകടത്തില്‍ പെട്ട് മരണത്തിന് കീഴടങ്ങി.