ഭാരതീയ ദർശനമായ വസുധൈവ കുടുംബകം പതിപ്പിച്ച ഫലകം ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ ആസ്ഥാനത്ത് അനാച്ഛാദനം ചെയ്തു

വസുധൈവ കുടുംബകം’ എന്ന ഭാരതീയ ദർശനം പതിപ്പിച്ച ഫലകം ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ ആസ്ഥാനത്ത് സ്ഥാപിച്ചു. ‘ ഭാരതത്തിന്റ അംബാസിഡർ രുചിര കാംബോജും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ പ്രസിഡന്റ നിനയ് സുഭദ്ര ചേർന്നാണ് ഫലകം അനാച്ഛാദനം ചെയ്തത് . ‘വസുധൈവ കുടുംബകം’ എന്ന് ഹിന്ദിയിലും ‘ദി വേൾഡ് ഈസ് വൺ ഫാമിലി’ എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ഫലകം ഇന്ത്യൻ പ്രവേശന കവാടത്തിനുള്ളിലെ മതിലിനെ അലങ്കരിക്കുന്നു. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ‘വസുധൈവ കുടുംബകം’ എന്ന വിഷയത്തിൽ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഫലകത്തിന്റെ അനാച്ഛാദനം നടന്നത്.

അനൈക്യം ബാധിച്ച ലോകത്തിന് മുന്നിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റയും ഇന്ത്യൻ പ്രതീകമായി ഫലകം നിലകൊള്ളും. ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. 2030 ഓടെ ഐക്യരാഷ്‌ട്ര സഭ മുന്നോട്ട് വച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ ലോകമാകെ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ഭാരതീയ മാർഗരേഖയാണ് വസുധൈവ കുടുംബകം. ലോകമാകുന്ന തറവാടിലെ അംഗങ്ങൾ എന്ന ആശയം യുദ്ധ വെറിയിലും അധിനിവേശ തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്‌ട്രങ്ങൾക്ക് മുന്നിലേക്ക് ഭാരതം വയ്‌ക്കുന്ന സന്ദേശമാണ്. ഇവിടെയാണ് ‘ ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന ആശയത്തിന്റ പ്രസക്തി.

2023-ലെ ഇന്ത്യയുടെ ജി20 പ്രസിഡൻസി “വസുധൈവ കുടുംബകം” അല്ലെങ്കിൽ “ഒരു ഭൂമി – ഒരു കുടുംബം – ഒരു ഭാവി” എന്ന തീം അംഗീകരിച്ചു, ഇത് ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഐക്യവും സഹകരണവും ഫലപ്രദമായി വളർത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

വെല്ലുവിളി നിറഞ്ഞ കാലത്ത് വസുദെവ കുടുംബകം എന്ന ആശയത്തിന് ഏറെ പ്രസക്തി ഉണ്ട് എന്ന് ഐക്യരാഷ്‌ട്ര സഭ പ്രസിഡന്റ് ഡെന്നീസ്
ഫ്രാൻസിസ് പറഞ്ഞു. വസുധൈവ കുടുംബകത്തെ കുറിച്ചുള്ള അന്തരാഷ്‌ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ ലോകം ഒരു കുടുംബം എന്ന പ്രമേയം കാലഘട്ടത്തിന്റ അനിവാര്യത ആണ് എന്നും അദ്ദേഹം പറഞ്ഞു.