പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന നടപടി നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവണം പ്രവേശന നടപടികളെന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം.

കടുത്ത സാമ്ബത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച്‌ ഇത്തവണ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം അലോട്‌മെന്റ് പരിശോധിക്കാന്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിക്കുന്നുണ്ട്.