പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യ, വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

കൊച്ചി. വിദ്യാര്‍ഥിനിടെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ 21ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ബുധനാഴ്ച വൈകുന്നേരം ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. പെണ്‍കുട്ടി പീഡിനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ പ്രതിയായ കോട്ടയം രാമപുരം സ്വദേശി ജോയലാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി ഇയാള്‍ ഫോണ്‍ വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ പോക്‌സോ കുറ്റവും ആത്മഹത്യ പ്രേരണ കുറ്റവും പോലീസ് ചുമത്തി.