മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് സംഘടനകള്‍ പദ്ധതിയിട്ടതിന് പിന്നാലെ വധഭീഷണിയുമായി പാക്ക് ഭീകരസംഘടന തലവന്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധത്തിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റ് സംഘടനകള്‍ പദ്ധതിയിട്ടതിന് പിന്നാലെ വധഭീഷണിയുമായി പാക്ക് ഭീകരസംഘടന തലവന്‍. 2008ലെ മുംബൈ താജ് ഭീകരാക്രമണത്തിന്റെ മുഖ്യാസുത്രകനും നിരോധിത സംഘടനയായ ജമആത്ത് ഉദ്‌വാ നേതാവ് ഹാഫിസ് സയിദാണ് ഇത്തരത്തില്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്.

”ഇന്ത്യയിലും അമേരിക്കയിലും ഇസ്ലാമിന്റെ കൊടി പറക്കും. മോദി കൊല്ലപ്പെടും. നിരവധി രക്തസാക്ഷികളെ നിര്‍മ്മിച്ചുകൊണ്ട് ഇന്ത്യയും ഇസ്രയേലും വിഘടിപ്പിക്കു”മെന്നും മുതിര്‍ന്ന് ഭീകര സംഘടനയുടെ നേതാവായ മൗലാന ബഷീര്‍ അഹമദ് ഖാകിയും പ്രസംഗിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത് പൊതുസമ്മേളനത്തിലാണ് ഇത്തരത്തില്‍ ഭീകസരനേതാവിന്റെ ആക്രോശമുണ്ടായിരിക്കുന്നത്.

പാക്ക് അധീന കശ്മീരിലുള്ള റാവല്‍കോട്ട് നഗരത്തില്‍ റംസാന്‍ വിശുദ്ധമാസത്തിലെ വെള്ളിയാഴ്ച പ്രസംഗത്തിലാണ് മൗലാനയുടെ ഇത്തരത്തിലുള്ള ആഹ്വാനമുണ്ടായിരിക്കുന്നത്. റംസാന്‍ വിശുദ്ധമാസത്തില്‍ വിശുദ്ധ യുദ്ധത്തിന് തുടക്കമിടുവാനും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വിശുദ്ധമാസത്തില്‍ രക്തസാക്ഷിത്വം സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തിന്റെ വാതില്‍ തുറക്കപ്പെടും.

കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യന്‍ സൈന്യവുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തുന്നുണ്ടെന്നും ഭീകരര്‍ വ്യക്തമാക്കുന്നുണ്ട്. ഭീകരസംഘടനയ്ക്ക് പണവും ധാന്യങ്ങളും നല്‍കണമെന്നും പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ജിഹാദിന് വേണ്ടി പണത്തിന് പുറമെ നിങ്ങള്‍ മക്കളേയും അയക്കണമെന്ന് സ്ത്രീകളോടും ഇയാള്‍ പറയുന്നു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആഗോളഭീകരനാക്കി പ്രഖ്യാപിച്ച് തലയ്ക്ക് വിലയിട്ടിരിക്കുന്ന ഹാഫിസ് സായിദ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസംഗിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് രണ്ട് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്.