കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 83 മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് പരിശോധന

കൊച്ചി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പാകളില്‍ പോലീസ് പരിശോധന നടത്തുന്നു. കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഓരേസമയം പോലീസ് പരിശോധന നടത്തുന്നത്. അതേസമയം പോലീസ് പരിശോധനയില്‍ അനാശാസ്യത്തിനും ലഹരിവില്‍പ്പനയ്ക്കും എതിരെ പോലീസ് രണ്ട് സ്പാകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

പോലീസ് കേസ് എടുത്തത് കൊച്ചിയിലെ പാലാരിവട്ടത്തും കടവന്ത്രയിലും പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെയാണ്. അതേസമയം നഗരത്തിലെ മസാജ് പാര്‍ലറുകളില്‍ പോലീസ് നടത്തുന്ന പരിശോധന തുടരുകയാണ്. പല കേന്ദ്രങ്ങളും അനധികൃതമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.