പോപുലർ ഫിനാൻസ് ബ്ലേഡ് ബാങ്ക് പൊട്ടി, 4000 കോടി തട്ടിച്ചു, ഒന്നു വയ്ച്ചാൽ 2 വാഗ്ദാനത്തിൽ കുടുങ്ങിയത് ആയിരങ്ങൾ

പോപ്പുലർ ഫിനാസിൽ ഒന്നു വയ്ച്ചാൽ 2…ആയിരം നിക്ഷേപിച്ചാൽ 2000തിരികെ നല്കും,1ലക്ഷത്തിനു 2 ലക്ഷം..ഒരു കോടിക്ക് 2 കോടി…ഒടുവിൽ 4000 കോടി നിക്ഷേപം ആയപ്പോൾ ബാങ്കിന്റെ ഉടമകളായ റോയ് ഡാനിയേലും ഭാര്യയും മുങ്ങി.ബാങ്ക് പൊട്ടുകയും 250ഓളം ബ്രാഞ്ചുകൾ പൂട്ടുകയും ചെയ്തു.

പത്തനംതിട്ട കോന്നിയിലെ പോപ്പുലർ ഫിനാസ് എന്ന ബ്ലേഡ് ബാങ്ക് പൊട്ടിയപ്പോൾ കേരളമാകെ ഇപ്പോൾ ഞടുക്കത്തിലാണ്‌. 4000 കോടിയുടെ നിക്ഷേപം ജനങ്ങളിൽ നിന്നും വാങ്ങി ഒടുവിൽ പോപ്പുലർ ഫിനാൻസ് കോടതിയിൽ പാപർ ഹരജി ഫയൽ ചെയ്ത് ചതിക്കുകയായിരുന്നു. എന്നാൽ പണം നിക്ഷേപിച്ചവരെ കുറിച്ച് ഒന്നും പറയാനില്ല എന്നും അവർ സ്വയം വരുത്തി വയ്ച്ച് വിനയാണ്‌ എന്നും അഭിപ്രായവും ഉയരുന്നു

ഒന്നു വയ്ച്ചാൽ 2 കിട്ടും. 1000 കൊടുത്താൽ 2000 മടക്കി തരും..1 കോടി നല്കിയാൽ 2 കോടി തിരികെ തരും..ഇതായിരുന്നു പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പ് സൂത്രം. ആർത്തിയും പണത്തോടുള്ള താല്പര്യവും പോപ്പുലർ ഫിനാസിനെ പോലെ തന്നെ നിക്ഷേപം നല്കിയ കസ്റ്റമർമാർക്കും കുറച്ചൊക്കെ ഉണ്ടായിരുന്നു. ഇത്തരത്തിൽ കൂലി പണിക്കാരുടെ ആയിരം രൂപ മുതൽ സർക്കാർ ജീവനക്കാരും പ്രവാസികളും ഒക്കെയായി ലക്ഷങ്ങളും കോടികളും കോന്നിയിലെ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചു. 6 വർഷം കഴിയുമ്പോൾ നിക്ഷേപിച്ചതിന്റെ ഇരട്ടി തുക കിട്ടും എന്ന് സ്വപ്നം കണ്ടിരുന്ന 2000ത്തോളം പേർക്ക് ഇടിതീയായിരുന്നു ഒരു രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത്. ബ്ലേഡ് ബാങ്ക് പൊട്ടി. അവർ കോടതിയിൽ പാപ്പർ ആയി. പാപരായി പ്രഖ്യാപിച്ചാൽ പിന്നെ ആർക്കും കാശ് നല്കേണ്ട കാര്യം ഇല്ല.

2000 പേരുടെ 2000 കോടിയാണിപ്പോൾ കണക്കിൽ ബ്ളേഡ് ബാങ്ക് മുക്കിയ പണം. എന്നാൽ യഥാര്‍ത്ഥ നഷ്ടം ഇതിന്റെ ഇരട്ടിയാകാമെന്നും പൊലീസ് കരുതുന്നു. രണ്ടായിരത്തിനടുത്ത് നിക്ഷേപകര്‍ ഉണ്ടെന്നാണ് അറിവ്. ഇവരില്‍ പകുതിയോളം പേരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. വന്‍ തുകകകള്‍ നിക്ഷേപിച്ചവരാണ് പരാതിയുമായി എത്താത്തതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്ന് പലരും ഭയക്കുന്നുവെന്നതാണ് കാരണമായി പറയുന്നത്.സ്ഥലം വിറ്റും, വിരമിക്കുമ്പോൾ കിട്ടുന്ന തുകയും , പ്രവാസികൾ മടങ്ങി വന്നും ഒക്കെയായി ലക്ഷവും കോടികളും പോപ്പുലർ ഫ്നാൻസിന്റെ ബാങ്കിൽ ഇടാൻ ജനം ക്യൂ നില്ക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ നഷ്ടം. ബാങ്കിൽ ഇട്ടാൽ പലിശയും കുറവ്, നികുതിയും കൊടുക്കണം, ഉറവിടവും കാണിക്കണം..ഇതെല്ലാം കൊണ്ട് പോപ്പുലർ ഫിനാസിലേക്ക് ആയിരകണക്കിനു കോടികളൊഴുകി..

ആയിരക്കണക്കിനുപേര്‍ പണവുമായി പോപ്പുലര്‍ ഫിനാന്‍സില്‍ എത്തി. മകളുടെ കല്യാണ ആവിശ്യത്തിനുള്ള കരുതലായി പണമിട്ടവരുണ്ട്, ജോലിയില്‍ നിന്നും പിരിഞ്ഞപ്പോള്‍ കിട്ടിയ തുക നിക്ഷേപിച്ചവരുണ്ട്, ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അവിടുന്നും ഇവിടുന്നുമെല്ലാം കിട്ടിയത് സ്വരുക്കൂട്ടിവച്ച് നിക്ഷേപിച്ചവരുണ്ട്, പെന്‍ഷന്‍ കാശ് ഇട്ടവരുണ്ട്. ഇപ്പോൾ എല്ലാം പോയി. നഷ്ടപെട്ടു. നിക്ഷേപകർ വെറും കൈയ്യോടെ മടങ്ങേണ്ടിവരിക എന്നത് ആത്മഹത്യക്ക് തുല്യമാണ്‌.

സ്വകാര്യ ബാങ്കിലേയും ബ്ളേഡ് ബാങ്കിലേയും പണം ഒരിക്കലും സുരക്ഷിതം അല്ല. ഇത്തരം ബാങ്കുകൾ ഒരു വ്യക്തിയുടേയോ ട്രസ്റ്റിന്റേയോ ഒക്കെയാണ്‌. അടുത്ത ദിവസം രാവിലെ തുറന്നാൽ തുറന്നു എന്ന് മാത്രമേ പറയാനാകൂ. കേരളത്തിലേ ഏത് ബ്ളേഡ് ബാകിൽ പണം നിക്ഷേപിച്ചാലും നിലവിൽ ജനം അപകടത്തിലാണ്‌. നിക്ഷേപത്തിനു ഒരു സുരക്ഷയും ഇല്ല.അതിനാൽ തന്നെ കൊടുത്ത പണം കിട്ടിയാൽ കിട്ടി. എത്രയും വേഗം നിങ്ങളുടെ സമ്പാദ്യവും പണവും സ്വർണ്ണവും തിരികെ വാങ്ങി അംഗീകൃത ബാങ്കുകളിലോ ചുരുങ്ങിയത് സഹകരണ ബാങ്കിലോ എങ്കിലും ഇടുക എന്നതാണ് നിക്ഷേപകർ സുരക്ഷിതരാകാൻ വഴിയുള്ളത് . കൂടുതൽ പലിശ വാങ്ങാനും ഇരട്ടിയാക്കാനും ഉള്ള അത്യാർത്തി നിക്ഷേപകരുടെ ജീവിതം തകർക്കും എന്ന് വീണ്ടും കോന്നിയിലെ പോപ്പുലർ ഫിനാൻസ് പൊട്ടിയത് മനസിലാക്കി തരുന്നു.

കേരളത്തിൽ 3 പതിന്റാണ്ടായി 50000ത്തിലേറെ കോടി രൂപ ജനങ്ങൾക്ക് ബ്ളേഡ് ബാങ്കും ചിട്ടി കമ്പിനിയും പൊട്ടി നഷ്ടപെട്ടിട്ടുണ്ട്. അതിന്റെ ഉടമസ്ഥർ പലരും ഇന്നും മണി മാളികകളിൽ കോടീശ്വരന്മാരായി കഴിയുന്നു. സ്വകാര്യ ചിട്ടി കമ്പിനി പൊട്ടിയാലും ചില്ലി കാശ് ജനങ്ങൾക്ക് കിട്ടില്ല. സർക്കാർ, സഹകരണ മേഖലയിൽ ഉള്ള ഇത്തരം സർവീസുകളേ അവഗണിച്ച് ജനങ്ങൾ റിസ്കെടുത്ത് ചെയ്യുന്ന എല്ലാ കാര്യങ്ങളും അപകടത്തിൽ എത്തിക്കും

1965 ല്‍ പത്തനംതിട്ട കോന്നിയിലെ വകയാറില്‍ ടി കെ ഡാനിയല്‍ ഒരു ചെറിയ ചിട്ടിക്കമ്പനി തുടങ്ങിയതായിരുന്നു. പിന്നെ മെല്ലെ വളർന്നു.ജനങ്ങളുടെ വിശ്വാസം വളരെ വേഗത്തില്‍ ഡാനിയേലിന് നേടിയെടുക്കാന്‍ സാധിച്ചതോടെ ചിട്ടിക്കമ്പനിയുടെ വളര്‍ച്ചയ്ക്കും വേഗം കൂടി. ആകര്‍ഷകമായ പലിശയും എപ്പോള്‍ വേണമെങ്കിലും പണം ലഭ്യമാകുന്ന സൗകര്യവും ജനങ്ങളെ ഡാനിയേലിന്റെ ചിട്ടിക്കമ്പനിയിലേക്ക് ആകര്‍ഷിച്ചു. പിന്നീട് ഡാനിയേലിന്റെ മകൻ റോയി സ്ഥാപനങ്ങൾ നോക്കി നടത്താൻ തുടങ്ങി.

കോന്നിക്കും പുറത്തേക്കും പോപ്പുലര്‍ ഫിനാന്‍സ് വളര്‍ന്നു. കേരളത്തിലങ്ങോളമിങ്ങോളം ബ്രാഞ്ചുകള്‍ ആരംഭിച്ചു. 247 ബ്രാഞ്ചുകള്‍ ഇന്ന് പോപ്പുലര്‍ ഫിനാന്‍സിനുണ്ട്. ഒമ്പതോളം അനുബന്ധ സ്ഥാപനങ്ങളും.247 ബ്രാബ്ജുകളിലും പണം നിക്ഷേപിച്ചവർക്കെല്ലാം പണം പോയി. എല്ലാം ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ ആണ്‌ ജനം അറിയുന്നത്. പണം നിക്ഷേപിച്ച് ഇരട്ടിയാകുന്നതും കണ്ട് കിടന്നവർ രാവിലെ എണിട്ടപ്പോൾ തകർന്നു പോകുന്ന വാർത്തയായിരുന്നു കേട്ടത്.പണം നഷ്ടപ്പെട്ട സാധാരണക്കാര്‍ നീതി തേടി പൊലീസിനെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. കോന്നി സ്‌റ്റേഷനില്‍ മാത്രം ഇരുന്നൂറിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഭൂമി വിറ്റും, കള്ള പണവും, നികുതി അടക്കാത്ത പണവും ഒക്കെ ആയതിനാൽ പലർക്കും പരാതി നല്കാനും ആകുന്നില്ല. .പത്തനംതിട്ട, പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, മാന്നാര്‍ സ്‌റ്റേഷനുകളിലും പരാതികള്‍ എത്തിയിട്ടുണ്ട്.നിക്ഷേപ കാലവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാതെ വന്നതോടെയാണ് പോപ്പുലര്‍ നിക്ഷേപകരുടെ സംശയം കൂട്ടിയത്. പണം തരാം എന്നാല്ലാതെ കൃത്യമായ തീയതി നിക്ഷേപകരോട് പറയാന്‍ സ്ഥാപനം തയ്യാറായില്ല. ഇതിനിടയില്‍ ചിലര്‍ ഓഫിസിലെത്തി ആത്മഹത്യ ഭീഷണി വരെ മുഴക്കി. ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്ന ഉറപ്പ് നല്‍കി എല്ലാവരെയും സമാധാനിപ്പിച്ച് മടക്കി അയക്കുകയായിരുന്നു.ഈ ബാങ്കിന്റെ തകർച്ച കേരളത്തിൽ ബ്ളേഡ് ബാങ്കിൽ പണം നിക്ഷേപിച്ച എല്ലാവർക്കും ഒരു വലിയ മുന്നറിയിപ്പാണ്‌