പോപ്പുലർ ഫിനാസ് റോയിയുടെ ഭാര്യ പ്രഭയുടെ പിൻ ഭാഗം മാത്രമാണ്‌ ടിവിയിൽ

പണക്കാരെ അറസ്റ്റ് ചെയ്താൽ മാധ്യമങ്ങൾ മുഖം കാണിക്കില്ല,2000 കോടിയിലധികം നിക്ഷേപം വാങ്ങി ഒടുവിൽ സ്വകാര്യ ബാങ്ക് പൂട്ടി ഒളിവിൽ പോയ കോന്നിയിലെ പോപ്പുലർ ഫിനാൻസ് ഉടമകൾ കീഴടങ്ങിയപ്പോൾ മുഖ്യ ധാരാ മാധ്യമങ്ങളും ചാനലുകളും രണ്ടാം പ്രതിയായ റോയ് ഡാനിയേലിന്റെ ഭാര്യ കൂടിയാ പ്രഭയുടെ പേരു പോലും പറഞ്ഞില്ല.റോയ് ഡാനിയേലും ഭാര്യയും കീഴടങ്ങി എന്നു പറയുകയും പ്രഭയുടെ മുൻ ഭാഗം കാണിക്കാതെ പുറക് വശം മാത്രം കാണിക്കുകയുമായിരുന്നു.

റോയ് ഡാനിയേലും ഭര്യ പ്രഭയും

പോപ്പുലർ ഫിനാൻസ് 4000 കോടിയോളം രൂപയുടെ നിക്ഷേപവുമായാണ്‌ മുങ്ങിയത് എന്നാണ്‌ അനുമാനിക്കുന്നത്.എന്നാൽ വൻ തുക നിക്ഷേപിച്ചതിനു പരാതിക്കാർ മുന്നോട്ട് പരാതിയുമായി വരുന്നില്ല.കള്ള പണം ആയതിനാലാണിത് എന്നും കരുതുന്നു.എന്തായാലും പോപ്പുലർ ഫിനാൻസ് ഉടമകളായ റോയ് ഡാനിയേലും ഭര്യ പ്രഭയും കീഴടങ്ങി എന്നു പോലും പറയാതെ പ്രഭയുടെ പേരു പോലും മറച്ചാണ്‌ മാധ്യമങ്ങൾ വാർത്ത നല്കിയത്.

ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകൻ കൂടിയായ മാത്യു സാമുവേൽ പറയുന്നത് ഇങ്ങിനെ

പോപ്പുലർ ഫിനാൻസ് ഉടമകൾ റോയി ഡാനിയേൽ ഭാര്യ പ്രഭ കീഴടങ്ങി പത്തനംതിട്ട എസ് പിയുടെ മുന്നിൽ..അവരുടെ മുൻഭാഗം ഇല്ല പിൻഭാഗം ആണ് ടീവി സ്‌ക്രീനിൽ കാണുന്നത്..അതാണ് പണം അതിന്റെ മുകളിൽ ഒരു പരുന്തും പറക്കില്ല… പോലീസും രാഷ്ട്രീയകാരനും അവന്റെ കീശയിൽ ആണ്…എന്തിന് പത്രങ്ങൾ പോലും…എസ് പി,കെ ജി സൈമൺ താങ്കൾ ഇങ്ങനെയുള്ള അന്വേഷങ്ങൾ നടത്തുമ്പോൾ പ്രതികളെ കിട്ടിയാൽ ഒരു ഫോട്ടോ ഓപ് ഉണ്ടല്ലോ, പ്രതികളുമായി ചേർന്നുള്ള..അതെന്താണ് ഇവിടെ കാണാത്തത്…?

അവന്റെ പണം കണ്ടു താങ്കളും പെട്ടോ…?പണം നഷ്ടപെട്ട വിഡ്ഢികളെ നിങ്ങൾ ഈ കാണുന്നത് മുഴുവൻ stage managed നാടകം ആണ്….!രണ്ടു പെൺകുട്ടികളെ ഡൽഹി എയർപോർട്ടിൽ നിന്നും പൊക്കി, ഇവർ board of directors..എന്നാണ് അറിയാൻ സാധിച്ചത്. അവർ രണ്ടു പേരും ഇന്ത്യൻ സിറ്റിസൺ പോലും അല്ല..Australian passport holder’s ആണ്.അവരുടെയും ഫോട്ടോ അല്ലെങ്കിൽ വീഡിയോ അതുപോലെ പത്ര മാധ്യമങ്ങളിൽ നിങ്ങൾ കണ്ടോ…?ഫോട്ടോ കിട്ടാഞ്ഞിട്ടാണോ…?ഒരിക്കലും അല്ല.. അതാണ് കടപ്പാട്.. !ഇന്ത്യയിൽ വൈറ്റ് കോളർ ക്രൈം നടത്തിയവരെ ശിക്ഷിച്ച ചരിത്രം നോക്കുക…കുന്തമാണ്‌….ഒന്ന് കേട്ട് അടങ്ങുമ്പോൾ ഇവർ ഊരിപോരും…! എന്നാൽ വിദേശത്ത് നോക്കുക…നിങ്ങളുടെ മുന്നിൽ ഉണ്ട് ഷെട്ടി,അറ്റ്ലാസ് രാമചന്ദ്രൻ പിന്നെ ഗൾഫാർ..

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യയും പൊലീസിൽ കീഴടങ്ങി എന്നു പറയുമ്പോൾ അതിനും അറസ്റ്റ് ഒഴിവാക്കി ഔദാര്യം ചെയ്തു കൊടുത്തു. നാട്ടിൽ ഉണ്ടായിരുന്നിട്ടും ഒരാഴ്ച്ചയായി ഇവരെ അറസ്റ്റിൽ നിന്നും ഒഴിവാക്കി കൊടുക്കുകയായിരുന്നു.പത്തനംതിട്ട എസ്പി ഓഫിസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത റിനു മറിയം തോമസിനെയും റിയ ആൻ തോമസിനെയും വിമാനമാർഗം കൊച്ചിയിലെത്തിച്ചു.

എന്നാൽ ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പിൽ പ്രതികളായ പോപ്പുലർ ഫിനാൻസിന്റെ മക്കളുടെ ഫോട്ടോയും ചാനൽ പത്ര മാധ്യമങ്ങൾ നല്കിയില്ല. സംസ്ഥാനവ്യാപകമായി പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപന ഉടമയ്ക്കെതിര പരാതി ലഭിച്ചിട്ടുണ്ട്.നിക്ഷേപകര്‍ ആക്‌ഷ കൗണ്‍സില്‍ രൂപീകരിച്ച് കോന്നി വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു.കഴിഞ്ഞദിവസങ്ങളില്‍ സ്ഥാപനത്തിനുമുന്നില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇന്നാണ് സംഘടിത സ്വഭാവം കൈവന്നത്.നൂറുകണക്കിന് നിക്ഷേപകര്‍ പ്രതിഷേധത്തിനെത്തിയിരുന്നു

സ്ഥാപനം പൂട്ടിയിട്ടും 4000 കോടി ജനങ്ങളുടെ നഷ്ടപെടുത്തിയിട്ടും മാധ്യമങ്ങൾക്കും ചാനലുകൾക്കും ഇപ്പോഴും ഇവരുടെ ബിനാമികൾ പണം നല്കി വാർത്തകൾ മുക്കുന്നു എന്നും തെളിവാണ്‌ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ.ഒരു ലിറ്റർ വാറ്റു ചാരായ കേസിലും,പെറ്റി കേസിലും പിടിച്ചാലും പ്രതിയുടെ ചിത്രം അടക്കം വാർത്ത ബ്രേക്കിങ്ങ് ആയി നല്കുന്നവർ ആണ്‌ 4000 കോടി തട്ടിപ്പ് നടത്തിയ ക്രിമിനലുകളുടെ ചിത്രവും പേരും ഒഴിവാക്കി മാധ്യമ ധർമ്മം നിറവേറ്റിയത് എന്നും ആക്ഷേപം ഉയർന്നു