പാലക്കാടിന് സമാനമായി കണ്ണൂരിലും എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷത്തിന് സാധ്യത

കണ്ണൂര്‍: പാലക്കാടിന് സമാനമായി കണ്ണൂരിലും എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദിന്റെ സഹോദരങ്ങളില്‍ നിന്ന് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. അതേസമയം സലാഹുദ്ദിന്റെ സഹോദരന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമൂഹികമാധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018ലാണ് കണ്ണവത്ത് എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020ല്‍ എസ്ഡിപിഐ. പ്രവര്‍ത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീന്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ അശ്വിന്‍, റിഷില്‍, അമല്‍രാജ് എന്നിവര്‍ക്ക് എസ്ഡിപിഐ പ്രവര്‍ത്തകരില്‍നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.