ചേർന്ന ആളെ ലഭിക്കാൻ 38 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു- പ്രദീപ് ചന്ദ്രൻ

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെ ശ്രദ്ധേയനായ സിനിമ-സീരിയൽ താരം പ്രദീപ് ചന്ദ്രൻ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് ചെറി രീതിയിലാണ് വിവാഹം നടത്തിയത്. അനുപമ രാമചന്ദ്രന്റെ കരുനാഗപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു വിവാഹം. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയാണ് അനുപമ.

വിവാഹത്തെ കുറിച്ഛ് പ്രദീപ്‌ പറഞ്ഞതിങ്ങനെ, ഞാൻ ബിഗ് ബോസിൽ ജോയിൻ ചെയ്യും മുൻപാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും ‘ബിഗ് ബോസ്’ കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാൽ മതി എന്നായിരുന്നു എന്റെ നിലപാട്. ബിഗ് ബോസിൽ നിന്നു ഞാൻ പുറത്തു വന്ന് ഒരാഴ്ചയ്ക്കകം അനുപമയുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്നു. വിവാഹം ഉറപ്പിച്ചു. നിശ്ചയം ഉണ്ടായിരുന്നില്ല. കൊറോണ അതും കൊണ്ടു പോയി .എനിക്കിപ്പോൾ 38 വയസ്സ് കഴിഞ്ഞു. സിനിമയുടെയും സീരിയലിന്റെയും പിന്നാലെയായിരുന്നു ഇത്ര നാൾ. കരിയറിൽ എന്തെങ്കിലുമായിട്ടു മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു. അതിനിടെ വിവാഹത്തെക്കുറിച്ചു ചിന്തിച്ചില്ല എന്നും പറയാം. അങ്ങനെ കാത്തുകാത്തിരുന്ന് ഇത്രയുമായി.വിവാഹത്തിമു മുമ്പ് എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും ഞാൻ അനുപമയോട് പറഞ്ഞിരുന്നു. എന്റെ ശീലങ്ങളുൾപ്പടെ തുറന്നു പറഞ്ഞു. ബിഗ് ബോസ് കൂടി കണ്ട്, എന്റെ ഏകദേശ സ്വഭാവം മനസ്സിലാക്കി, ഓക്കെ അല്ലെങ്കിൽ വിട്ടേക്കൂ എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ, അനുപമയ്ക്ക് ഓക്കെയായിരുന്നു

തിരുവനന്തപുരത്ത് വെച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ കൊവിഡ് മഹാമാരിയും അതേതുടർന്ന് വന്ന ലോക്ക്ഡൗൺ കാരണമാണ് അതു നടക്കാതെ പോയതെന്നും പ്രദീപ് ചന്ദ്രൻ ഫേസ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു. വിദേശത്തുള്ള പ്രദീപിന്റെ ജ്യേഷ്ഠനും വിവാഹത്തിന് പങ്കെടുക്കാൻ സാധിച്ചിട്ടില്ല.

കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് പ്രദീപ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. മേജർ രവി ചിത്രം മിഷൻ 90 ഡെയ്‌സിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദൃശ്യം, ഒപ്പം, ഇവിടം സ്വർഗ്ഗമാണ്, ഏയ്ഞ്ചൽ ജോൺ, കാണ്ഡഹാർ, ലോക്പാൽ, ലോഹം, 1971 ബിയോണ്ട് ബോർഡേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.