പാടാത്ത പൈങ്കിളിയിൽ ശബരിക്ക് പകരമെത്തുക പ്രദീപ് ചന്ദ്രൻ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി.വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്.ഓമനത്തിങ്കൾപ്പക്ഷി,പരസ്പരം,എന്റെ മാനസപുത്രി,പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്.ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ.കണ്മണി എന്ന കഥാപാത്രത്തിന്റെ ജീവിതപോരാട്ടത്തിന്റെ കഥ പറയുന്ന പാടാത്ത പൈങ്കിളി സ്നേഹത്തിന്റെ കരുതലിന്റെയും മുഖം പ്രേക്ഷകർക്ക് മുന്നിൽ കാണിക്കുന്നു

പരമ്പരയിൽ അകാലത്തിൽ വിടപറഞ്ഞ ശബരി അവതരിപ്പിച്ച കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്നത് പ്രദീപാണ്.അതിനെക്കുറിച്ചു താരത്തിന്റെ വാക്കുകൾ ഇങ്ങനെ ശബരിയ്ക്ക് പകരം ഇനി ആ കഥാപാത്രം ഞാനാണ് ചെയ്യുക.അതാണ് കരിയറിൽ ഏറ്റവും പുതിയ വാർത്ത.ശബരി എന്റെ സുഹൃത്തായിരുന്നു.വളരെ നല്ല മനുഷ്യൻ.ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ വലിയ ഞെട്ടലായി.ഞങ്ങൾ ഒന്നിച്ച്‌ പ്രോഗ്രാംസ് ഒക്കെ ചെയ്തിട്ടുണ്ട്.ഒരുപാട്സാധ്യതകളുണ്ടായിരുന്ന നടനാണ് ശബരി.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്

കഴിഞ്ഞ ജൂലൈയിലായിരുന്നു പ്രദീപിന്റെ വിവാഹം.കരുനാഗപ്പള്ളി സ്വദേശിനിയും ഇൻഫോസിസിൽ ടെക്നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ജീവിതപങ്കാളി.ജീവിതത്തിലെ പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രദീപും അനുപമയും